ചെന്നൈ: സനാതന ധർമ്മത്തെ പകർച്ചവ്യാധികളോട് ഉപമിച്ച ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ നടൻ ശരത് ദാസ് രംഗത്ത്. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് കടന്നുപോയെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ശരത് ദാസ് പറഞ്ഞു.
ഒന്നുമില്ലെങ്കിലും , ഞാൻ ഏറെ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം.ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിൻറേതല്ലേ. ആ മഹത്തായ വരികൾ മുണ്ടകോപനിഷത്തിലേതല്ലേ. ”സനാതന ധർമ്മത്തിലേതല്ലേ” എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കുറിപ്പിനൊപ്പം ഉദയനിധിസ്റ്റാലിന്റെ പ്രസ്താവന അടങ്ങിയ വാർത്ത കട്ടിങ്ങും തമിഴ്‌നാടിന്റെ ഔദ്യോഗിക ചിഹ്നവും നടൻ പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പ്
ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ എതിർക്കാനോ വെറുക്കാനോ ആർക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.
എന്നാൽ ഉദയനിധി സ്റ്റാലിൻ, ഈ പറഞ്ഞത് കടന്നുപോയി എന്ന് ഞാൻ വിശ്വസിക്കുന്നു.
ഒന്നുമില്ലെങ്കിലും , ഞാൻ ഏറെ ഇഷ്ടപ്പെടുന്ന,
ബഹുമാനിക്കുന്ന തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം,
ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിന്‍റേതല്ലേ??? ആ മഹത്തായ വരികൾ മുണ്ടകോപനിഷത്തിലേതല്ലേ???
“സനാതന ധർമ്മത്തിലേതല്ലേ????”
എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
ലോകാ : സമസ്താ: സുഖിനോ ഭവന്തു
Discussion about this post