ന്യൂഡൽഹി: ആസിയാൻ ഉച്ചകോടി, ഈസ്റ്റ് ഏഷ്യ ഉച്ചകോടി എന്നിവയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്തോനേഷ്യയിലേക്ക് പോകും. രാജ്യതലസ്ഥാനമായ ജക്കാർത്തയിലേക്കാണ് പോകുന്നത്. ആസിയാൻ സമ്മേളനത്തിലും, ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് തിരികെ മടങ്ങും.
ആസിയാൻ രാജ്യങ്ങളും ഇന്ത്യയുമായുള്ള 30 വർഷത്തെ സഹകരണം പൂർത്തിയായ 2022 ആസിയാൻ- ഇന്ത്യ സൗഹൃദ വർഷമായി ആചരിച്ചിരുന്നു. ചൈനയുടെ പ്രധാനമന്ത്രി ലി ചിയാങ് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾക്ക് തിരിച്ച് എത്തേണ്ടതുള്ളതിനാൽ ആസിയാൻ സമ്മേളനത്തിൻറെ സമയം ഇന്തോനേഷ്യ പുതുക്കി നിശ്ചയിച്ചിരുന്നു.
Discussion about this post