ആന്ധ്രപ്രദേശ്: ആന്ധ്രയിലെ നരസിംഹ സ്വാമി ക്ഷേത്ര പരിസരത്ത് നിന്ന് വീണ്ടും പുള്ളിപ്പുലിയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ വച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെ ഏഴാം മൈലിന് സമീപത്ത് നിന്നാണ് പുലിയെ പിടികൂടുന്നത്. ഇതോടെ ഇവിടെ നിന്ന് പിടികൂടിയ പുള്ളിപ്പുലികളുടെ എണ്ണം അഞ്ചായി.
പ്രദേശത്ത് പുള്ളിപ്പുലികളുടെ ശല്യം രൂക്ഷമായതിന് പിന്നാലെയാണ് ‘ഓപ്പറേഷൻ ലെപ്പേർഡിന്’ വനംവകുപ്പ് തുടക്കമിടുന്നത്. മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ നിരവധി പുള്ളിപ്പുലികളെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇവയെ പിടികൂടാൻ തീരുമാനിക്കുന്നത്. പിടികൂടിയ പുള്ളിപ്പുലികളെയെല്ലാം തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി.
ഓഗസ്റ്റ് 15നാണ് സംസ്ഥാനത്തുടനീളം ഓപ്പറേഷൻ ലെപ്പാർഡ് എന്ന പേരിൽ പുലികളെ പിടിക്കുന്നതിന് തുടക്കമിട്ടത്. വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി 300ലധികം സിസിടിവി ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ 500 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുമെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നാഗേശ്വരാവു പറഞ്ഞു.
Discussion about this post