ടോക്കിയോ : ഭാരതത്തിന്റെ ചന്ദ്രയാന് പിറകേ ചാന്ദ്ര ദൗത്യവുമായി ജപ്പാന്‍. അടുത്ത വര്‍ഷം ചന്ദ്രനില്‍ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമാകുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ തങ്ങളുടെ ആദ്യ ചാന്ദ്ര ദൗത്യത്തിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ജപ്പാന്റെ സ്ലിം എന്ന് സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വസ്റ്റിഗേറ്റിംഗ് മൂണ്‍ എന്ന പേടകത്തിന്റെ വീക്ഷേപണം ഇന്നലെ വിജകരമായി പൂര്‍ത്തീകരിച്ചു. നാല് മാസത്തെ യാത്രയ്ക്ക് ശേഷമാകും സ്ലിം ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തുകയെന്ന് ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ അറിയിച്ചു.
തെക്കന്‍ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ മാസത്തില്‍ ഒരാഴ്ചയ്ക്കിടെ തന്നെ മൂന്ന് തവണയാണ് വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടി വന്നത്. 200 കിലോഗ്രാമാണ് സ്ലിം പേടകത്തിന്റെ ഭാരം.
പ്രത്യേകം തിരഞ്ഞെടുത്ത മേഖലയില്‍ തന്നെ കൃത്യമായി ലാന്‍ഡ് ചെയ്യുതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. ചന്ദ്രനില്‍ എളുപ്പമുള്ള സ്ഥലത്ത് ഇറങ്ങുന്നതിന് പകരം എവിടെ വേണമെങ്കിലും ഇറങ്ങാനാകുന്ന ‘പിന്‍ പോയിന്റ്’ ലാന്‍ഡിംഗ് സാങ്കേതിക വിദ്യയാണ് ജപ്പാന്‍ പരീക്ഷിക്കുന്നത്. തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റര്‍ പരിധിയില്‍ പേടകം ഇറക്കാനാണ് ശ്രമിക്കുക. ഈ ലാന്‍ഡിംഗ് സാങ്കേതിക വിദ്യയിലൂടെ മറ്റ് ഗ്രഹങ്ങളിലും ലാന്‍ഡിംഗ്് സാധ്യമാകുമൊണ് ജപ്പാന്‍ അവകാശപ്പെടുത്.
ഷിയോലി എ ഒരു ചെറിയ ഗര്‍ത്തത്തിനരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാന്‍ സ്ലിം പേടകം ഇറക്കാന്‍ നിശ്ചയിച്ചിരിക്കുത്. ഏകദേശം 15 ഡിഗ്രിയോളം ചെരിവുള്ളതാണ് ഈ പ്രദേശം. ഇങ്ങനെ ചെരിഞ്ഞ സ്ഥലത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യു രീതി ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ് എന്ന് ജാക്സ പറഞ്ഞു.
അതേസമയം, ലാന്‍ഡറിന്റെ വിക്ഷേപണം വിജയമായതില്‍ ജാക്സയ്ക്ക് അഭിനന്ദനങ്ങളിയിച്ച് ഐഎസ്ആര്‍ഒയും രംഗത്തെത്തി. ആഗോള ബഹിരാകാശ സമൂഹത്തിന്റെ മറ്റൊരു വിജയകരമായ ചാന്ദ്ര ഉദ്യമത്തിന് ആശംസകള്‍ എന്നാണ് ഐഎസ്ആര്‍ഒ എക്സില്‍ കുറിച്ചത്.
Discussion about this post