പാലക്കാട്: ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് കടമ്പഴി പുറത്തായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ശാന്തകുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കടമ്പഴിപ്പുറം സ്വദേശി പ്രഭാകരൻ നായരായിരുന്നു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ നാട്ടുകാർ ചേർന്ന് രക്ഷിച്ച് ആശുപത്രിയിലാക്കുകയായിരുന്നു. ഇതിന് ശേഷം പ്രഭാകരനെ തിരഞ്ഞ് വീടിനകത്തേക്ക് പ്രവേശിച്ചപ്പോഴായിരുന്നു മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിച്ചു.
പോലീസ് എത്തി പ്രഭാകരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിൽ പ്രഭാകരനെ കൊലപ്പെടുത്തിയത് ആണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് ശാന്തകുമാരിയെ ചോദ്യം ചെയ്യുകയായിരുന്നു. ശാന്തകുമാരി കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post