മഹാരാഷ്ട്ര: സമൂഹത്തിൽ വിവേചനം നിലനിൽക്കുന്ന കാലത്തോളം സംവരണം തുടരണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാമൂഹ്യ സംവിധാനത്തിൽ നമ്മുടെ സഹവർത്തികളായ കുറച്ച് മനുഷ്യർ ഇപ്പോഴും വളരെ പിന്നിലാണ്. അവരെ നമ്മൾ ശ്രദ്ധിച്ചില്ല. 2000 വർഷമായിട്ടും അത് തുടർന്നുകൊണ്ടേ ഇരിക്കുന്നു. അവർക്ക് സമത്വം നൽകുന്നതുവരെ ചില പ്രതിവിധികൾ ആവശ്യമാണ്. അതിലൊന്നാണ് സംവരണം. അതിനാൽ, അത്തരം വിവേചനം നിലനിൽക്കുന്നതുവരെ സംവരണം തുടരേണ്ടതുണ്ട്. ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന സംവരണത്തിന് ആർഎസ്എസ് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അഖണ്ഡഭാരതം’ എന്നത് അധികം വൈകാതെ തന്നെ യാഥാർഥ്യമാകും. 1947 ൽ ഭാരതത്തിൽ നിന്നും വേർപിരിഞ്ഞവർ ഇപ്പോൾ തങ്ങളുടെ തീരുമാനത്തിൽ ഖേദിക്കുന്നുണ്ട്. അവർ വീണ്ടും ഒന്നിക്കാനായി ആഗ്രഹിക്കുന്നുണ്ട് ഭാഗവത് പറഞ്ഞു.
ആർഎസ്എസ് നാഗ്പൂരിൽ 2002 വരെ ദേശീയ പതാക ഉയർത്തിയിട്ടില്ലെന്ന വ്യാജ പ്രചാരണത്തിനും അദ്ദേഹം മറുപടി നൽകി. എല്ലാ വർഷവും ഓഗസ്റ്റ് 15, ജനുവരി 26 തീയതികളിൽ എവിടെയായിരുന്നാലും ആർഎസ്എസ് ദേശീയ പതാക ഉയർത്താറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post