കണ്ണൂര്‍: ചാത്തന്‍ സേവയുടെ മറവില്‍ 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കേന്ദ്രത്തില്‍ സ്ഥിര സന്ദര്‍ശകയായിരുന്ന വിദ്യാര്‍ഥിനിയെ മഠത്തില്‍ വച്ച് നിരവധി തവണ ഇയാള്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപര്‍ണികയില്‍ ജയേഷ് കോറോത്താ(44) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാത്തന്‍സേവ നടത്തി ആളുകളെ വശീകരിക്കുന്നതായി സിദ്ധനെതിരെ നിരവധി തവണ ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ ഈ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തന്നെ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍ പ്രകാരം പൊലീസ് ഇയാളുടെ കേന്ദ്രത്തില്‍ എത്തി കസ്റ്റഡിയില്‍ എടുക്കുകയും താക്കീത് നല്‍കി വിട്ടയയ്ക്കുകയുമാണ് ഉണ്ടായത്.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് സിദ്ധനെ ചോദ്യം ചെയ്യാനായി അന്ന് പൊലീസ് പിടികൂടിയത്. രേഖാമൂലം പരാതി നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതിനാലാണ് നടപടി വൈകിയത്. പിന്നീട് കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം ഉള്‍പ്പെടെ പൊലീസിനോട് തുറന്ന് പറഞ്ഞ് രേഖാ മൂലം പരാതി നല്‍കാന്‍ തയ്യാറായത്.
Discussion about this post