ബംഗളൂരു: ജമ്മുകശ്മീർ സ്വദേശിയായ യുവാവിനെതിരെ ലൗജിഹാദ് ആരോപണവുമായി സോഫ്‌റ്റ്വെയർ എജിനീയർ. ബംഗളൂരുവിലാണ് സംഭവം. തന്റെ ജീവൻ അപകടത്തിലാണെന്നും സഹയാം ചെയ്യണമെന്നും അവർ പോലീസിനോട് അഭ്യർത്ഥിച്ചു. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും നിർബന്ധിത മതപരിവർത്തനത്തിനും’ വിധേയയായതായി ഇര വെളിപ്പെടുത്തി. വിവാഹവാഗ്ദാനം നൽകിയാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും പണം വാങ്ങിയിട്ട് അത് തിരിച്ചു നൽകിയില്ലെന്നും യുവതി പറഞ്ഞു.
മാദ്ധ്യമങ്ങൾ ഇടപേടണ്ടതില്ലെന്നും ബംഗളൂരു പോലീസ് തനിക്ക് സുരക്ഷിതത്വം ഉറപ്പ് നൽകിയെന്നും പെൺകുട്ടി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ സുഹൃത്തായ ആളാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ബിജെപി നേതാവും അഭിഭാഷകനുമായ നാസിയ ഇലാഹി ഖാൻ തന്റെ കേസ് ഏറ്റെടുക്കണമെന്നും തനിക്കായി വാദിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
Discussion about this post