കോഴിക്കോട് കാപ്പാട് നായയുടെ കടിയേറ്റ് അവശനിലയിലായിരുന്ന കുതിര ചത്തു. ബീച്ചിൽ സവാരി നടത്തുന്നതിനായി തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച കുതിരയാണ് ചത്തത്. കഴിഞ്ഞ മാസമായിരുന്നു കുതിരയെ നായ കടിച്ചത്.
കടിയേറ്റതിന് പിന്നാലെ കുതിര പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കാണിച്ചിരുന്നു. കുതിര ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് അവശനിലയിലായിരുന്നു.
പേ വിഷബാധയാണ് മരണത്തിന് കാരണം ആയത് എന്നാണ് സംശയിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടും സാമ്പിൾ പരിശോധനാ ഫലവും ലഭിച്ചാൽ മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളൂ. പേവിഷ ലക്ഷണങ്ങൾ കണ്ടതിനാൽ സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധനകൾക്കായി ശ്രവം കൊണ്ടു പോയിരുന്നു. ഇതിന്റെ ഫലം പുറത്തുവരാനുണ്ട്. കുതിരയെ കണ്ണൂരിലെക്കാണ് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോവുക.












