ന്യൂയോർക്ക്: യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലിൽ റഷ്യയുടെ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് നാലാം കിരീടം സ്വന്തമാക്കുന്നത്. ജോക്കോവിച്ചിന്റെ ഇരുപത്തിനാലാം കിരീടമാണിത്. നേരിട്ടുളള സെറ്റുകൾക്കാണ് മെദ്വദേവിനെ പരാജയപ്പെടുത്തിയത്. സ്‌കോർ (6-3,7-6,6-3).
യുഎസ് ഓപ്പൺ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്. ഏറ്റവുമധികം ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരമെന്നുള്ള മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താൻ നാലാം കിരീട നേട്ടത്തിലൂടെ ജോക്കോവിച്ചിന് കഴിഞ്ഞു. 24 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് ഇരുവർക്കുമുള്ളത്.
മെദ്വദേവിന്റെ ഇത് അഞ്ചാം ഗ്രാൻഡ് സ്ലാം ഫൈനൽ കൂടിയായിരുന്നു ഇത്. 2021ൽ നടന്ന ഫൈനലിൽ ഇരുവരും ഇവിടെ വച്ച് ഏറ്റുമുട്ടിയപ്പോൾ മെദ്വദേവിനായിരുന്നു ജയം. അന്നും ഫൈനലിൽ ജോക്കോവിച്ചായിരുന്നു എതിരാളി. സെമിഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്.
Discussion about this post