ബലൂചിസ്താൻ : ബലൂചിസ്താനിൽ നിന്ന് ഫുട്‌ബോൾ താരങ്ങൾ ഭീകരർ തട്ടിക്കൊണ്ട് പോയി. ടൂർണമെന്റ് കളിക്കാൻ പോയ ആറ് ബലൂച് ഫുട്‌ബോൾ താരങ്ങളെയാണ് ഭീകരർ തട്ടിക്കൊണ്ട് പോയത്. ഇവർക്ക് വേണ്ടി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ബലൂചിസ്താനിലെ ദേര ബുഗി ജില്ലയിലെ സൂയിലാണ് സംഭവം. പ്രാദേശിക ടൂർണമെന്റ് കളിക്കാൻ പോയ താരങ്ങളെ ഭീകരർ ലക്ഷ്യംവെച്ച് കടത്തിക്കൊണ്ട് പോകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഇവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി സർഫറാസ് ബുഗ്തി പറഞ്ഞു. ബലൂച് റിപ്പബ്ലിക്കൻ ആർമിയിലെ അംഗങ്ങളാകാം ഇവരെ തട്ടിക്കൊണ്ട് പോയത് എന്നാണ് പ്രാധമിക വിവരം.
മകനെ ഭീകരർ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ തങ്ങളുടെ കുടുംബത്തിന്റെ സമാധാനം ഇല്ലാതായിരിക്കുകയാണെന്ന് 20 കാരനായ ഫുട്‌ബോൾ താരത്തിന്റെ അച്ഛൻ സാക്കിർ ഹുസൈൻ പറഞ്ഞു. ഫുട്‌ബോൾ കളിക്കുന്നത് ഒരു തെറ്റല്ല. തട്ടിക്കൊണ്ട് പോയതിന് പിന്നാലെ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post