ന്യൂഡൽഹി : ലോക നേതാക്കളും അന്താരാഷ്ട്ര പ്രതിനിധികളും ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയിരുന്നു. യോഗത്തിന് ശേഷം സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിന് മുൻപ് നേതാക്കൾക്ക് കൈ നിറയേ സമ്മാനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും പാരമ്പര്യങ്ങളെയും കാണിക്കുന്ന വിലപിടിപ്പുള്ള കരകൗശല വസ്തുക്കളാണ് എല്ലാവർക്കും സമ്മാനമായി നൽകിയത്.
സുന്ദർബൻ തേൻ, കാശ്മീരി കുങ്കുമപ്പൂവ്, ബരാണാസി ഷാൾ, അരക്കു കാപ്പി, ഡാർജിലിംഗ് ചായ തുടങ്ങി ഇന്ത്യയുടെ തനതായ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന സമ്മാനങ്ങളാണ് നൽകിയത്. വാരണാസിയുടെ സാംസ്‌കാരിക സമ്പന്നതയെയും നെയ്ത്ത് പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്ന സിൽക്ക് നൂലുകൾ കൊണ്ട് നിർമ്മിച്ച ബനാറസി സിൽക്ക് ഷാൾ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ മാര ബെഗോന ഗമെസ് ഫെർണാണ്ടസിനാണ് സമ്മാനിച്ചത്. കേരളത്തിലെ കരകൗശല വിദഗ്ധർ ലാറ്റിസ് അഥവാ ‘ജാലി’ ഉപയോഗിച്ച് എബോണി മരത്തിൽ നിർമ്മിച്ച ജാലി ബോക്‌സിലാണ് ഇത് സമ്മാനിച്ചത്.
പിച്ചളയുടെ സ്ട്രിപ്പുകളോടെയുള്ള ഷീഷാംവുഡ് സാൻഡൂക്ക് ഇന്ത്യൻ റോസ് വുഡ് ഉപയോഗിച്ച് കൈകൊണ്ടാണ് നിർമ്മിച്ചത്. അതിന്റെ ശക്തിയും, പാറ്റേണും, നിറവുമെല്ലാം വിലമതിക്കാനാവാത്തതാണ്.
ലോകപ്രശസ്തമാണ് കശ്മീരി കുങ്കുമപ്പൂവും രാജ്യം സമ്മാനമായി നൽകിയിരുന്നു. ഏറ്റവും വിചിത്രവും ചെലവേറിയതുമായ സുഗന്ധവ്യഞ്ജനമാണത്. പല സംസ്‌കാരങ്ങളിലും കുങ്കുമപ്പൂവ് അതിന്റെ ഔഷധമൂല്യം കൊണ്ട് വിലമതിക്കപ്പെടുന്നു. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കുങ്കുമപ്പൂവ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്.
രാജകീയതയുടെ പ്രതീകമാണ് കശ്മീരിലെ പഷ്മിന എന്ന തുണി. ഹിമാലയൻ ആടുകളുടെ രോമം ചീകിയെടുത്താണ് ഈ കമ്പിളിത്തുണി ഉണ്ടാക്കുന്നത്. വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധർ, ആ നാരുകൾ കൈകൊണ്ട് നൂൽക്കുകയും നെയ്യുകയും എംബ്രോയിഡറി ചെയ്യുകയും ചെയ്യുന്നു. കാലാതീതമായ ചാരുത ഉൾക്കൊള്ളുന്ന ഭാരം കുറഞ്ഞതും ഊഷ്മളവുമായ ഷാളാണ് നെയ്‌തെടുക്കുന്നത്. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയുടെ ഭാര്യ റോസാംഗല ഡ സിൽവയ്ക്കാണ് ഇത് സമ്മാനിച്ചത്.
സുന്ദർബൻ കാടുകളിലെ ലോകപ്രശസ്തമായ തേനാണ് സമ്മാനമായി നൽകിയ മറ്റൊരു വസ്തു. ഗംഗ, ബ്രഹ്‌മപുത്ര, മേഘ്ന നദികളുടെ സംഗമസ്ഥാനത്ത് രൂപം കൊണ്ട ഡെൽറ്റയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടൽകാടാണ് സുന്ദർബൻ കാടുകൾ. ഇവിടെ തേനീച്ചകളെ വളർത്തുന്നുണ്ട്. ഈ തേനാണ് ജി 20 നേതാക്കൾക്ക് സമ്മാനമായി നൽകിയത്.
ആന്ധ്രാപ്രദേശിലെ അരക്കു താഴ്വരയിലെ ജൈവ തോട്ടങ്ങളിൽ വളരുന്ന ലോകത്തിലെ ആദ്യത്തെ ടെറോയർ മാപ്പ്ഡ് കാപ്പിയാണ് അരക്കു കാപ്പി. ഈ കാപ്പിക്കുരു താഴ്വരയിലെ സമ്പന്നമായ മണ്ണിന്റെയും മകാലാവസ്ഥയുടെയും സത്ത് വഹിക്കുന്നു. അരക്കു കാപ്പി അതിന്റെ തനതായ രുചികൾക്ക് പേരുകേട്ടതാണ്.
ഒഡീഷയിൽ വേരുകൾ ഉള്ള ഇക്കത്ത് ഷാളായിരുന്നു മറ്റൊരു സമ്മാനം. ‘ഇക്കത്ത്’ ഉപയോഗിച്ച് പരമ്പരാഗതമായ രീതിയിൽ നിർമ്മിച്ച മൾബറി സിൽക്ക് ഷാളാണിത്. ഈ പ്രക്രിയ സിൽക്കിലോ കോട്ടണിലോ ആണ് ചെയ്യുന്നത്. തുടർന്ന് തുണികളിൽ ഡൈ പൂശി കൈകൊണ്ട് സ്പർശിക്കാതെ കെട്ടിവെയ്ക്കുന്നു.
മോറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥിന്റെ ഭാര്യ കോബിത രാംദാനിക്ക് തേക്കിന്റെ തടി പെട്ടിയിലാക്കിയാണ് ഇത് സമ്മാനിച്ചത്. . ഈ പെട്ടി ഗുജറാത്തിലെ കരകൗശല വിദഗ്ധർ തേക്ക് തടി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഖാദി ഷാളാണ് സമ്മാനിച്ച മറ്റൊരു വസ്തു.
പെക്കോ ഡാർജിലിംഗും നീലഗിരി ചായ ‘ചായകളുടെ ഷാംപെയ്ൻ’ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചായയാണ് ഡാർജിലിംഗ് ചായ. പശ്ചിമ ബംഗാളിലെ കുന്നുകളിൽ 3000-5000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെടികളിൽ നിന്ന് ഇളം ഇലകൾ മാത്രം നുള്ളിയെടുത്ത് നിർമ്മിക്കുന്ന തേയിലയുടെ ഗുണങ്ങൾ അതിൽ പ്രതിഫലിക്കും.
Discussion about this post