ലക്‌നൗ : അയോദ്ധയിലെ രാമക്ഷേത്ര നിർമ്മാണ പ്രദേശത്ത് നിന്നും ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി. രാമ മന്ദിരത്തിന്റെ നിർമ്മാണത്തിനായി കുഴി എടുക്കുന്നതിനിടെ ആയിരുന്നു സംഭവം. തകർക്കപ്പെട്ട രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്നാണ് കരുതുന്നത്.
ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രാവശിഷ്ടങ്ങളുടെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. വിഗ്രഹഭാഗങ്ങൾ ഉൾപ്പെടെയുള്ളവയാണ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ തൂണുകളുടെ അവശിഷ്ടങ്ങളുമുണ്ട്. ഇവയെല്ലാം നിർമ്മാണ പ്രദേശത്തിന് സമീപം തയ്യാറാക്കിയിട്ടുള്ള താത്കാലിക ഷെഡ്ഡിലേക്ക് മാറ്റി.
പരമ്പരാഗത രീതിയിലുള്ള കൊത്തുപണികൾ ചെയ്ത തൂണുകളുടെ ഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമേ മതിലിന്റെ ഭാഗങ്ങളും ഉണ്ട്. ഇവയെല്ലാം അധികൃതർ എത്തി പരിശോധിക്കും. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ക്ഷേത്രത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത്.
അടുത്ത വർഷം ജനുവരിയോടെ ക്ഷേത്രം ഭക്തർക്ക് തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം. രാമ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായാൽ അവിടെ രാം ലല്ല സ്ഥാപിക്കും. ഇതിന് ശേഷമാകും ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ക്ഷേത്രം തുറന്ന് നൽകുക.
Discussion about this post