തൃശൂർ: അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന് ആദരാജ്ഞലി അർപ്പിച്ച് നടി സീമ ജി നായർ. ഫേസ്ബുക്ക് കുറിപ്പിൽ സീമ, മുകുന്ദനുമായുള്ള ആത്മബന്ധത്തെ കുറിച്ച് വാചാലയായി.
ഫേസ്ബുക്ക് കുറിപ്പ്
പ്രണാമം. മുകുന്ദേട്ടൻ അന്തരിച്ചു ..കൊട്ടിയൂർ അമ്പലദർശനത്തിന് പോയപ്പോൾ പോയി കണ്ടിരുന്നു ..സുഖമില്ല എന്ന് പറയുമ്പോളും ,സന്തോഷവാനും ,ആരോഗ്യവാനും ആയി തോന്നിയിരുന്നു ..എത്രയോ വർഷമായി കുടുംബ പരമായി തുടരുന്ന ആത്മ ബന്ധം..കാണുമ്പോളൊക്കെ എന്നെ കളിയാക്കാനായി കുറെ കാര്യങ്ങൾ ഉണ്ടാവുമായിരുന്നു …ഇനി അതെല്ലാം ഓർമകളിൽ ..ഓർമകൾക്ക് മരണം ഇല്ലല്ലോ ..തേജസ്സുറ്റു നിൽക്കുന്ന ആ മുഖം ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാവും മുകുന്ദേട്ട MISS YOU
ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു മുതിർന്ന സ്വയംസേവകനും ബിജെപി നേതാവുമായ പി പി മുകുന്ദൻ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.








