ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിലെ നർല മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ചൊവ്വാഴ്ചയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഓപ്പറേഷനിടെ നടത്തിയ തിരച്ചിലിൽ പാകിസ്താൻ അടയാളങ്ങളോടുകൂടിയ ചില വസ്തുക്കളുടെ ശേഖരം സൈന്യം കണ്ടെത്തി. മരുന്നുകളും വെടിക്കോപ്പുകളുമാണ് കണ്ടെത്തിയത്. യുദ്ധസന്നാഹം പോലെയാണ് ഭീകരർ ഇവ സൂക്ഷിച്ചിരുന്നത്.
സെപ്തംബർ 7 മുതൽ രണ്ട് ഭീകരരുടെ നീക്കം ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും നിരീക്ഷിച്ചതായി ഡിഫൻസ് പിആർഒ ലഫ്റ്റനന്റ് കേണൽ സുനീൽ ബർട്ട്വാൾ പറഞ്ഞു. ‘സൈനികർ ഭീകരരെ വളയുകയും സെപ്തംബർ 12 ന് കനത്ത വെടിവയ്പുണ്ടാവുകയും ചെയ്തു അന്ന് ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഒരു സൈനികനും സേനയിലെ ഒരു നായയും വീരമൃത്യുവരിച്ചിരുന്നു.
തുടർന്ന് മോശം കാലാവസ്ഥയും പ്രതികൂലമായ ഭൂപ്രദേശവും ആയിരുന്നിട്ടും സൈന്യം ഓപ്പറേഷൻ തുടർന്നു. പിന്നാലെ രണ്ടാമത്തെ ഭീകരനെ സൈന്യം വധിക്കുകയായിരുന്നു.
Discussion about this post