കശ്മീർ: ജമ്മു കശ്മീരിൽ അനന്ത്‌നാഗ് ജില്ലയിലെ കോക്കർനാഗിൽ ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെ രണ്ട് ഭീകരരെ വളഞ്ഞ് സൈന്യം. പ്രദേശത്ത് ഭീകരരുമായി സുരക്ഷാസേനയുടെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇന്നലെ കാക്കർനാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോനക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവർ വീരമൃത്യു വരിച്ചിരുന്നു.
പിന്നാലെ മേഖലയിൽ സൈന്യം തിരച്ചിൽ ശക്തമാക്കുകയായിരുന്നു. ഭീകരർക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കേണൽ മൻപ്രീത് സിംഗിന്റെയും മേജർ ആശിഷ് ധോനക്കിന്റെയും ഡിഎസ്പി ഹുമയൂൺ ഭട്ടിന്റെയും ധീരതയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണെന്ന് പോലീസ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. നമ്മുടെ സൈന്യം ദൃഢനിശ്ചയത്തോടെ ഭീകരരെ വളഞ്ഞിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കുന്നു.
Discussion about this post