Sunday, September 24, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒറ്റപ്പെടലിന്റെ നാളുകൾ; ഇന്നും ഓർക്കുമ്പോൾ അതൊരു പേടിസ്വപ്‌നമാണ്; നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നാളുകൾ ഓർത്തെടുത്ത് അജന്യ

by Brave India Desk
Sep 14, 2023, 01:30 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: ഇന്നും ഓർക്കുമ്പോൾ അതൊരു പേടിസ്വപ്‌നമാണ്…… ജീവിതത്തിലേക്ക് തിരികെ മടങ്ങുമോ എന്ന് പോലും അറിയാത്ത അവസ്ഥ.. നിപ്പ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നാളുകൾ ഓർത്തെടുക്കുമ്പോൾ ആരോഗ്യപ്രവർത്തക അജന്യയുടെ കണ്ണുകളിൽ ഇപ്പോഴും ഭയം നിഴലിക്കുന്നു. നിപ്പ വൈറസ് ബാധയെ പ്രതിരോധിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന ആദ്യ വ്യക്തിയാണ് ചേലിയ സ്വദേശിനി അജന്യ.

2018 ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ വൈറസ് ബാധ കോഴിക്കോട് സ്ഥിരീകരിച്ചത്. ആ സമയം പഠനം പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശീലനത്തിലായിരുന്നു അജന്യ. ഇതിനിടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലികമായി അജന്യയെ പോസ്റ്റ് ചെയതത്. ഇവിടെ പ്രവേശിപ്പിച്ച നിപ രോഗികളെ പരിപാലിച്ച സംഘത്തിൽ അജന്യയും ഉണ്ടായിരുന്നു. ഇതിനിടെയായിരുന്നു 23 വയസ്സുകാരിയായ അജന്യയ്ക്ക് രോഗം ബാധിച്ചത്.

Stories you may like

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

മഴ കനക്കും; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

ചികിത്സയിൽ കഴിഞ്ഞിരുന്നവർക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ട് പിന്നാലെ അജന്യയുടെ ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. വിളിച്ചവരെല്ലാം ആരാഞ്ഞത് ആരോഗ്യത്തെക്കുറിച്ചായിരുന്നു. ഇതിന് പിന്നാലെ രോഗലക്ഷണങ്ങൾ പ്രകടമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 18 പേരായിരുന്നു 2018 ൽ നിപ ബാധിച്ച് മരിച്ചത്. ഇതിനിടെ അജന്യ ജീവിതത്തിലേക്ക് മടങ്ങിയത് വലിയ ആശ്വാസമേകുന്ന ഒന്നായിരുന്നു.

ആശുപത്രിവിട്ട ശേഷമായിരുന്നു താൻ കടന്ന് പോയ അവസ്ഥയെക്കുറിച്ച് വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞതെന്ന് അജന്യ പറയുന്നു. വീട്ടുകാരെ ഇനി കാണാൻ കഴിയില്ലേ എന്നോർത്ത് ഭയന്നു. എന്നാൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പരിചരിച്ചവർ ഉറപ്പ് പറഞ്ഞിരുന്നു. രോഗം ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക ലിനിയെ പ്രവേശിപ്പിച്ച വാർഡിലായിരുന്നു താനും ചികിത്സയിൽ കഴിഞ്ഞിരുന്നത്. അതെല്ലാം ഒാർക്കുമ്പോൾ ഒരു പേടി സ്വപ്‌നമായി തോന്നുന്നുവെന്നും അജന്യ വ്യക്തമാക്കുന്നു.

നിപ വീണ്ടും പൊട്ടിപ്പുറപ്പെട്ടതായുള്ള വാർത്തയും രോഗം വ്യാപിക്കുന്ന രീതിയും ഞെട്ടലുണ്ടാക്കുന്നു. ആരോഗ്യപ്രവർത്തക എന്ന നിലയിൽ തന്റെ ആരോഗ്യത്തെക്കുറിച്ച് സ്‌നേഹിക്കുന്നവർക്കുണ്ടാകുന്ന ആശങ്ക മനസ്സിലാക്കാം. എങ്കിലും ആരോഗ്യപ്രവർത്തകയായി തുടരുന്നതിൽ സന്തോഷമുണ്ടെന്നും അജന്യ പറഞ്ഞു.

Tags: kozhikod medical collageajanyaNipah
ShareTweetSendShare

Discussion about this post

Latest stories from this section

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പുറപ്പെട്ടു; സമയക്രമം ഇങ്ങനെ

വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

കേരള പോലീസിലെ പച്ചവെളിച്ചം ഇപ്പോഴും അണഞ്ഞിട്ടില്ല; ആഭ്യന്തര വകുപ്പ് ഇതുപോലെ അധപതിച്ച ചരിത്രമുണ്ടായിട്ടില്ലെന്ന് ബിജെപി

എറണാകുളം നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ; സാങ്കേതിക പ്രശ്‌നമെന്ന് അധികൃതർ

എറണാകുളം നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ; സാങ്കേതിക പ്രശ്‌നമെന്ന് അധികൃതർ

വനിതാ സംവരണ ബിൽ; ജില്ലാ കളക്ടർക്കും ജീവനക്കാർക്കും മധുരം നൽകി സന്തോഷം പങ്കുവെച്ച് എൻജിഒ സംഘ് വനിതാ ജീവനക്കാർ

വനിതാ സംവരണ ബിൽ; ജില്ലാ കളക്ടർക്കും ജീവനക്കാർക്കും മധുരം നൽകി സന്തോഷം പങ്കുവെച്ച് എൻജിഒ സംഘ് വനിതാ ജീവനക്കാർ

Next Post
108 അടി ഉയരത്തിൽ ജഗത്ഗുരു ശങ്കരാചാര്യരുടെ പ്രതിമ മദ്ധ്യപ്രദേശിൽ ഒരുങ്ങുന്നു; 18ാം തിയതി ശിവരാജ് സിംഗ് ചൗഹാൻ അനാച്ഛാദനം ചെയ്യും

108 അടി ഉയരത്തിൽ ജഗത്ഗുരു ശങ്കരാചാര്യരുടെ പ്രതിമ മദ്ധ്യപ്രദേശിൽ ഒരുങ്ങുന്നു; 18ാം തിയതി ശിവരാജ് സിംഗ് ചൗഹാൻ അനാച്ഛാദനം ചെയ്യും

Latest News

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

മഴ കനക്കും; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പുറപ്പെട്ടു; സമയക്രമം ഇങ്ങനെ

വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

കേരള പോലീസിലെ പച്ചവെളിച്ചം ഇപ്പോഴും അണഞ്ഞിട്ടില്ല; ആഭ്യന്തര വകുപ്പ് ഇതുപോലെ അധപതിച്ച ചരിത്രമുണ്ടായിട്ടില്ലെന്ന് ബിജെപി

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ഡോക്ടറെ മർദ്ദിച്ച് ബോധം കെടുത്തി യുവതിയുടെ ബന്ധുക്കൾ

മാനസികാസ്വാസ്ഥ്യം എംബിബിഎസ് പഠനത്തിന് തടസ്സമാകില്ല; സുപ്രീംകോടതിയിൽ നയം വ്യക്തമാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

എറണാകുളം നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ; സാങ്കേതിക പ്രശ്‌നമെന്ന് അധികൃതർ

എറണാകുളം നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ; സാങ്കേതിക പ്രശ്‌നമെന്ന് അധികൃതർ

ഒരു ‘തിങ്കളാഴ്ച’ തലവര മാറ്റിയ നടൻ; അഥവാ മനോജ് കെ.യു

ഒരു ‘തിങ്കളാഴ്ച’ തലവര മാറ്റിയ നടൻ; അഥവാ മനോജ് കെ.യു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies