നെൽക്കർഷകരുടെ പ്രശ്നങ്ങളിൽ പ്രതികരിച്ച നടൻ ജയസൂര്യക്കെതിരെ നിയമസഭയിലും രോഷാകുലനായി കൃഷിമന്ത്രി പി പ്രസാദ്. രണ്ടു മന്ത്രിമാരുടെ മുഖത്തു നോക്കിയാണ് ജയസൂര്യ ആരോപണമുന്നയിച്ചത്. അതൊരു നടനെക്കുറിച്ചായിരുന്നു.എന്നാൽ ആ നടൻ ഒരു രാഷ്ട്രീയപ്പാർട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. പാലക്കാട് പോലും പോയി പ്രസംഗിച്ചിട്ടുണ്ട്.എന്നാൽ മാസങ്ങൾക്കു മുൻപേ ആ കർഷകന് പണം മുഴുവൻ നൽകിയിരുന്നു.
ജയസൂര്യയ്ക്ക് നേരെ ഉണ്ടായ സൈബർ ആക്രമണങ്ങളെക്കുറിച്ച് സണ്ണി ജോസഫിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. നല്ലൊരു തിരക്കഥയായിരുന്നു മെനഞ്ഞത് . പക്ഷേ ചില സിനിമകൾക്ക് ആദ്യദിനത്തിൽ സംഭവിക്കുന്നതുപോലെ അത് പൊട്ടിപ്പോയി. കൃത്യസമയത്ത് കേന്ദ്രത്തിൻ്റെയോ സംസ്ഥാനത്തിൻ്റെയോ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ അതു പരിഹരിക്കാൻ വേണ്ടിയാണ് ബാങ്കുകളുമായി പി ആർ എസ് സംവിധാനം നടപ്പിലാക്കിയത്. എന്നാൽ അതിൻ്റെ പേരിലും ധാരാളം കഥകൾ ഇറക്കി.
റബ്ബർ കർഷകരുടെ കാര്യത്തിലുള്ള സണ്ണി ജോസഫിൻ്റെ പ്രസ്താവന വെറും രാഷ്ട്രീയം മാത്രമാണ്. കേന്ദ്രസർക്കാരിൻ്റെ സഹായമില്ലാതെ 1914.5 കോടി രൂപ റബ്ബർ കർഷകർക്ക് നൽകാൻ സർക്കാരിനു കഴിഞ്ഞു. കെ എം മാണി ധനമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന പദ്ധതിയായിരുന്നു ഇതെങ്കിലും എൽ ഡി എഫ് സർക്കാരുകളുടെ കാലത്താണ് ഇത് നൽകിയത്. കേന്ദ്രം സഹായിച്ചാൽ മാത്രം റബ്ബറിൻ്റെ താങ്ങുവില 250 രൂപയാക്കുമെന്നാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. സർക്കാറിൻ്റെ പിടിപ്പുകേട് കാർഷികമേഖലയുടെ തകർച്ചയ്ക്ക് വഴിയൊരുക്കി എന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Discussion about this post