പാകം ചെയ്യുന്നത് ചെറുതായി ഒന്ന് പിഴച്ചാൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും, മരണം വരെ സംഭവിക്കാം. എന്നാലും ഈ രാജ്യത്ത് ഏറ്റവും കൂടുതൽ വില ഈ ഭക്ഷണത്തിന് തന്നെയാണ്. ജപ്പാനിലെ ഏറെ പ്രസിദ്ധമായ ഫുഗു മത്സ്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
സയനൈഡിനേക്കാൾ 1000 ഇരട്ടി വിഷമുണ്ടെങ്കിലും ഇന്നും ജപ്പാനിലെ പ്രസിദ്ധമായ പല റെസ്റ്റോറന്റുകളിലും ഇത് വിളമ്പുന്നുണ്ട്. ഈ മത്സ്യം പാകം ചെയ്യാൻ പ്രത്യേക ലൈസൻസുള്ള ഷെഫുകളെയാണ് നിയോഗിക്കുക. 120 ഡോളറാണ് ഫുഗു മത്സ്യത്തിന്റെ തലകൊണ്ട് ഉണ്ടാക്കിയ വിഭവത്തിന്റെ വില. ഇത്രയും വിലകേട്ടാൽ ഞെട്ടിപ്പോകുമെങ്കിലും, ഈ വിലയ്ക്ക് ഈ ഭക്ഷണം വാങ്ങി കഴിക്കാൻ ആളുകൾ ക്യൂവിലാണ്.
ഫുഗുവിന്റെ കരൾ, തൊലി, കുടൽ, അണ്ഡാശയം എന്നിവയിലാണ് സയനൈഡിന്റെ അംശമുള്ളത്. ഈ ഭാഗങ്ങൾ കൃത്യമായ രീതിയിൽ വൃത്തിയാക്കി പാകം ചെയ്യണം. അതിന് പ്രവൃത്തി പരിചയമുള്ള ഒരു ഷെഫിനെ തന്നെ ആവശ്യമാണ്.
അറിവില്ലാതെ പാകം ചെയ്ത് കഴിച്ചതിന്റെ പേരിൽ എത്രയോ പേർക്കാണ് കഴിഞ്ഞ കാലങ്ങളിൽ ജപ്പാനിൽ മരണം തന്നെ സംഭവിച്ച് കഴിഞ്ഞത്. എന്നാലും ഇന്നും പലരും ഇത് വീടുകളിൽ പരീക്ഷിക്കുക പതിവാണ്. ആദ്യം വായയ്ക്ക് ചുറ്റും മരവിപ്പ്, പിന്നീട് പക്ഷാഘാതം തുടർന്ന് മരണവുമാണ് സംഭവിക്കുക.
Discussion about this post