വടക്ക് കിഴക്കൻ ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങളെ കുറിച്ചുള്ള നോർത്ത് ഈസ്റ്റ് ബിഷപ്പിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വടക്ക് കിഴക്കൻ മേഖലയിൽ മിഷനറി പ്രവർത്തകർ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വാർത്തകൾ നോർത്ത് ഈസ്റ്റ് ബിഷപ്പ് നിഷേധിച്ചു. മതപ്രചാരണവും മതപരിവർത്തനവും വടക്ക്കിഴക്കേ ഇന്ത്യയിൽ സുഗമമായി തന്നെ നടക്കുന്നുണ്ടെന്ന് ബിഷപ്പ് വ്യക്തമാക്കി. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു നോർത്ത് ഈസ്റ്റ് ബിഷപ്പ്.
ആവുന്നത്ര പേരെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരാൻ തങ്ങൾ ശ്രമിക്കുന്നുണ്ട്. വടക്ക് കിഴക്കൻ മേഖലയിൽ ഇപ്പോൾ പേടിയൊന്നും കൂടാതെ മതപ്രചാരണം നടത്തുന്നുണ്ട്. പക്ഷേ ഇത്തരത്തിൽ മതപരിവർത്തനം നടത്തുന്നതിൽ കേന്ദ്രസർക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വടക്ക് കിഴക്കൻ ഇന്ത്യയിൽ പള്ളികൾ തകർക്കപ്പെട്ടതിന് കാരണം അവ സർക്കാർ ഭൂമിയിൽ നിർമ്മിച്ചത് കൊണ്ടാണെന്നും ബിഷപ്പ് വ്യക്തമാക്കി. “റിസർവ് വന മേഖലയിലും മറ്റും നിർമ്മിക്കപ്പെട്ട പള്ളികളാണ് തകർക്കപ്പെട്ടത്. അതിനാൽ തന്നെ ആ സംഭവത്തിൽ ഗവൺമെന്റിനെ കുറ്റം പറയാൻ സാധിക്കില്ല. അവരുടെ ഭൂമി നമ്മൾ കയ്യേറിയാണ് പള്ളി നിർമ്മിച്ചത്. എങ്കിലും ഗോത്ര വിഭാഗത്തിലെ മതപരിവർത്തനം നടത്തപ്പെട്ട ക്രിസ്ത്യാനികൾക്ക് ആരാധനയ്ക്ക് ഒരു പള്ളി വേണമെന്നുള്ള കാര്യം സർക്കാരിന് പരിഗണിക്കാമായിരുന്നു.” ബിഷപ്പ് കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ തകർക്കപ്പെട്ട മൂന്ന് പള്ളികളും അനധികൃതമായി നിർമ്മിച്ചതാണെന്നും ബിഷപ്പ് വ്യക്തമാക്കി. “പെർമിറ്റിന് അപേക്ഷിച്ചിട്ടും കിട്ടിയില്ല. വടക്കു കിഴക്കൻ മേഖലയിൽ മതപരിവർത്തന പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന് ആശങ്കയുള്ളതിനാൽ അവർ ഞങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഇന്റലിജൻസ് ചില മെത്രാന്മാരെ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ട് ഒന്നും ഞങ്ങൾ മിഷനറി പ്രവർത്തനങ്ങൾ നിർത്തില്ല, മുന്നോട്ടുപോകുക തന്നെ ചെയ്യും.” എന്നുള്ള ബിഷപ്പിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായികൊണ്ടിരിക്കുന്നത്.
Discussion about this post