ന്യൂഡൽഹി : രാജ്യത്തെ എൻജിനീയർമാരുടെ ന്യൂതന ആശയങ്ങളും അർപ്പണ മനോഭാവവും ആണ് രാഷ്ട്ര പുരോഗതിയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനികളായ എല്ലാ എഞ്ചിനീയർമാർക്കും പ്രധാനമന്ത്രി എഞ്ചിനേഴ്സ് ദിനാശംസകൾ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മുതൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇവരുടെ സംഭാവനകളാണ് ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം വിശ്വേശ്വരയ്യ ദീർഘ വീക്ഷണമുള്ള എൻജിനീയറും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു.അദ്ദേഹം നൽകിയ സംഭാവനകൾ യുവതലമുറകൾക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.
1861 സെപ്തംബർ പതിനഞ്ചിന് ചിക്കബല്ലാപ്പൂരിലെ മുദ്ദേനഹള്ളിയിലായിരുന്നു വിശ്വേശ്വരയ്യയുടെ ജനനം. ആധുനിക ഇന്ത്യയ്ക്ക് നിരവധി സംഭാവനകൾ നൽകിയ പ്രമുഖരിൽ ഒരാളായിരുന്നു വിശ്വേശരയ്യ. 1912 മുതൽ മൈസൂർ ദിവാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മ വാർഷിക ദിനമാണ് എൻജിനീയേഴ്‌സ് ഡേ ആയി ആചരിച്ചു വരുന്നത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് ബംഗളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
Discussion about this post