ന്യൂഡൽഹി: ലോകത്ത് ഏറ്റവും വിശ്വാസ്യതയുള്ള ജനപ്രിയനേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അടക്കം ബഹുദൂരം പിന്തള്ളിയാണ് മോദിയുടെ ഈ കുതിപ്പ്. അന്താരാഷ്ട്ര ഏജൻസിയായ മോണിംഗ് കൺസൾട്ടന്റ് പുറത്തിറക്കിയ ഗ്ലോബൽ ലീഡൽ അപ്രൂവൽ സർവേ പ്രകാരമാണ് നരേന്ദ്രമോദിയുടെ ഈ നേട്ടം.സർവ്വേയിൽ പങ്കെടുത്തവരിൽ 76 ശതമാനം ആളുകൾ നരേന്ദ്രമോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നുണ്ട്.
സ്വിറ്റ്സർലൻഡ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് 64 ശതമാനം അംഗീകാരവും മെക്സിക്കോയുടെ ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ 61 ശതമാനം അംഗീകാരവും നേടിയെന്ന് സർവ്വേ വ്യക്തമാക്കുന്നു.സെപ്തംബർ 6 മുതൽ 12 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് മോണിംഗ് കൺസൾട്ടന്റ് പുതിയ പട്ടിക പുറത്തുവിട്ടത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് 40 ശതമാനവും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് 37 ശതമാനവും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന് റേറ്റിംഗ് 27 ശതമാനവും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് വെറും 24 ശതമാനവുമാണ് അംഗീകാരമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രായപൂർത്തിയായവരിലാണ് സർവ്വേ നടത്തിയത്. ഓരോ രാജ്യത്തും 40,000-50,000 വരെ ആളുകളെയാണ് സാമ്പിളാക്കി എടുത്തത്.
വിശ്വാസ്യത ഇല്ലാത്ത നേതാവായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും മാറി. പട്ടികയ്ക്ക് പുറത്താണ് ചൈനീസ് ഭരണാധികാരി.
Discussion about this post