കാസര്‍കോട് : നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡിപ്പിച്ചതായി പരാതി. കാസര്‍കോട് സ്വദേശിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ജിം ട്രെയിനറായ യുവതിയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വര്‍ഷങ്ങളായി എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായി ജോലി നോക്കുന്ന യുവതി, നടനുമായി പരിചയപ്പെടുകയും സൗഹൃദത്തിലാവുകയുമായിരുന്നു. പിന്നീട് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയ പാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 11 ലക്ഷം രൂപയിലധികം ഷിയാസ് യുവതിയില്‍ നിന്നു തട്ടിയെടുത്തതായും പരാതിയിലുണ്ട്.
എറണാകുളത്തേയ്ക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇന്‍സ്‌പെക്ടര്‍ ജി.പി.മനുരാജിന്റെ നേതൃത്വത്തിലാണ് ചന്തേര പൊലീസിന്റെ അന്വേഷണം. ഇയാള്‍
Discussion about this post