ശ്രീനഗർ; ജി 20 ഉച്ചകോടിയുടെ ഉജ്ജ്വലവിജയത്തിന് ശേഷം വിശ്വഗുരുവായി ഭാരതം ഉയരുന്നതിൽ വിറളിപൂണ്ട ഭീകരർ പലയിടത്ത് ആക്രമണം നടത്തി സമാധാനം നശിപ്പിക്കാൻ ശ്രമിക്കുകയാണ്. പാകിസ്താന്റെ സഹായത്തോടെയാണ് ഭീകരരുടെ ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണങ്ങൾ. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്ന ഭീകരർക്ക് സർവ്വസഹായവും ചെയ്യുന്നത് പാക് സൈന്യമാണ്. ഇന്ത്യൻ സൈന്യത്തിന് വെടിയുതിർത്താണ് ഭീകരരെ അതിർത്തി കടക്കാൻ പാക് സൈന്യം സഹായിക്കുന്നത്. ഇത് സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഈയടുത്ത് കമാൻഡറായി ഉയർത്തപ്പെട്ട ലഷ്‌കർ ഭീകരൻ ഉസൈർഖാനാണ് അനന്ത്‌നാഗിലെ ആക്രമണങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ഈ പ്രദേശത്തിന്റെ മുക്കുമംമൂലയും നന്നായി അറിയാമെന്ന ഭീകരന്റെ ആത്മവിശ്വാസം പക്ഷേ വിലപ്പോയില്ല. ഏത് പ്രതിസന്ധിയെയും പുഷ്പം പോലെ നേരിടാൻ മനക്കരുത്തും കൈക്കരുത്തുമുള്ള ഇന്ത്യൻ സൈന്യം ഭീകരർ തമ്പടിച്ചിരിക്കുന്ന ഗുഹ വളഞ്ഞു കഴിഞ്ഞു. ഇടതൂർന്ന വനങ്ങളും ചെങ്കുത്തായ പാറക്കെട്ടുകളും നിറഞ്ഞ കൊക്കർനാഗിലെ ഗാദുലിലെ ഗുഹയിലേക്ക് പ്രതികൂലകാലാവസ്ഥയും മറികടന്ന് ഇന്ത്യൻ സൈന്യമെത്തി കഴിഞ്ഞു. ഇനി ഏത് നിമിഷവും ഗുഹയിലെ ഭീകരരെയെല്ലാം തുടച്ചുനീക്കിയെന്ന വാർത്ത ഭാരതീയർക്ക് പ്രതീക്ഷിക്കാം.
ഇസ്രായേൽ നിർമ്മിത ഡ്രോണുകളും അത്യാധുനിക ലോഞ്ചറുകളും ഉപയോഗിച്ച് സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. 90 ദിവസമായി തുടരുന്ന വെടിവയ്പ്പിന് മണിക്കൂറുകൾക്കകം തന്നെ സൈന്യം അവസാനം കാണുമെന്നാണ് മുന്നേറ്റം സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയോടെ തന്നെ ഗദുൽവനത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ചെങ്കുത്തായ ഗുഹയാണ് ഒളിയിടമെന്ന് വിവരം ലഭിച്ചതോടെ അവിടം ലക്ഷ്യമാക്കി സൈന്യം നീങ്ങി. വളരെ ഇടുങ്ങിയ പാതയാണ് ഗുഹയിലേക്കുള്ള വഴി. സൈന്യം ചെങ്കുത്തായ മലകയറുന്നത് കണ്ട ഭീകരർ ഉടൻ തന്നെ വെടിവയ്പ്പ് നടത്തി. ഈ സമയത്താണ് നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചത്. രാഷ്ട്രീയ റൈഫിൾസ് യൂണറ്റിന്റെ ചുമതലയുള്ള കമാൻഡിങ് ഓഫീസർ കേണൽ മൻപ്രീത് സിങ്, ആർമി മേജർ ആശിഷ് ധോനാക്, ജമ്മുകശ്മീർ ഡി.എസ്.പി ഹുമയുൺ ഭട്ട്, റൈഫിൾമാൻ രവികുമാർ എന്നീ സൈനികരാണ് വീരമൃത്യുവരിച്ചത്.
ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ആയുധങ്ങളുടെയും മരുന്നുകളുടെയും ഭക്ഷണസാധനങ്ങളുടെയും വലിയശേഖരം തന്നെ ഭീകരർക്കുണ്ട്. ചൈനീസ് നിർമ്മിത ആയുധങ്ങളാണ് ഇവരുടെ കൈവശമെന്നാണ് വിവരം. നന്നായി പരിശീലനം ലഭിച്ച ഭീകരരാണ് ആക്രമണം നടത്തുന്നത്. 80 ഡിഗ്രി കുത്തനെയുള്ള കയറ്റം കയറുന്ന സൈനികരെ ഉയരത്തിലുള്ള ഭീകരർ ആക്രമിക്കാൻ ശ്രമിക്കുന്നത്. ഏറ്റുമുട്ടൽ ഇനിയും നീട്ടി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാനാണ് ഭീകരർ ശ്രമിക്കുന്നതെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post