മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത് വാഡ പ്രദേശത്തെ രണ്ട് പ്രധാന സ്ഥലങ്ങളുടെ പേരുമാറ്റ പ്രക്രിയയ ഔപചാരികമായി പൂർത്തിയായി. ഔറംഗബാദ്, ഉസ്മാനാബാദ് എന്നീ സ്ഥലങ്ങളുടെ പേരുകൾ യഥാക്രമം ഛത്രപതി സംഭാജിനഗർ,ധാരാശിവ് എന്നിങ്ങനെയാണ് ഇനി അറിയപ്പെടുക. റവന്യൂഭരണത്തിന്റേതുൾപ്പെടെ എല്ലാഘട്ടങ്ങളിലും പുതിയ പേരുകൾ പ്രതിഫലിക്കും.
ഇതനുസരിച്ച് ഔറംഗബാദ് ജില്ലയെ ഛത്രപതി സംഭാജിനഗർ ജില്ല എന്ന് വിളിക്കും. ഔറംഗബാദ് നഗരത്തെ ഛത്രപതി സംഭാജിനഗർ നഗരം എന്ന് വിളിക്കും. ഔറംഗബാദ് താലൂക്കിനെ ഛത്രപതി സംഭാജിനഗർ താലൂക്ക് എന്ന് വിളിക്കും. അതുപോലെ, ഉസ്മാനാബാദിന്റെ ജില്ല, താലൂക്ക്, നഗരം, സബ് ഡിവിഷൻ എന്നിവയെ ഇനി ധാരാശിവ് ജില്ല, ധാരാശിവ് താലൂക്ക്, ധാരാശിവ് നഗരം, ധാരാശിവ് സബ് ഡിവിഷൻ എന്നിങ്ങനെ വിളിക്കും.
2023 ഫെബ്രുവരി 24-നാണ് മഹാരാഷ്ട്ര സർക്കാർ മുഗൾ സ്വേച്ഛാധിപതിയായ ഔറംഗസേബിന്റെ പേരിലുള്ള ‘ഔറംഗബാദ്’ നഗരത്തെ ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാക്കിമാറ്റാനും തീരുമാനം കൈക്കൊണ്ടു. ഹൈദരാബാദിലെ ഇസ്ലാമിക ഭരണാധികാരി നിസാം മിർ ഉസ്മാൻ അലി ഖാന്റെ പേരിലാണ് ഉസ്മാനാബാദിന്റെ പേര്. സ്വേച്ഛാധിപതികളുടെ പേരിലുള്ള ഈ രണ്ട് പട്ടണങ്ങളും നിരപരാധികളായ നാട്ടുകാരെ അടിച്ചമർത്തുന്ന സ്വേച്ഛാധിപതികളുടെ പ്രതീകമായി കണ്ടു. ഈ പേരുകളാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
Discussion about this post