തിരുവനന്തപുരം: ആര് ശങ്കര്‍ പ്രതിമ അനാച്ഛാദനചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമായിരുന്നുവെന്ന് മന്ത്രി കെസി ജോസഫ്. മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ എന്തിനാണ് ഒഴിവാക്കിയതെന്ന ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി പറയണം. വെള്ളാപ്പള്ളി പറഞ്ഞത് പോലെ മുഖ്യമന്ത്രിക്കെതിരായ് ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്ല. വിഷയത്തില്‍ പിഎംഒ ഓഫിസ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു, പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി പിഎംഒ ഓഫിസിന് കത്തയച്ചുവെന്ന വാദം ശരിയല്ല. അങ്ങനെയൊരു കത്ത് ഇന്നലെ വരെ അയച്ചിട്ടില്ല. മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന പിഎംഒ ഓഫിസ് പലതവണ ആരാഞ്ഞിരുന്നു. ഈ ജാഗ്രത സംശയാസ്പദമാണെന്നും കെ.സി ജോസഫ് പറഞ്ഞു.
വിവാദങ്ങളെ കുറിച്ച് പ്രധാനമന്ത്രിയ്ക്ക് ഉമ്മന്‍ചാണ്ടി കത്തയച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കിയത് കേരളത്തെ അപമാനിച്ചതിന് തുല്യമാണ്. വിവാദമൊഴിവാക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടില്ല എന്നും കത്തില്‍ ആരോപിക്കുന്നു.
Discussion about this post