ഉലക നായകൻ കമൽ ഹാസനുമായി കണ്ടുമുട്ടിയ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇന്നലെ ദുബായിൽ നടന്ന സൈമ അവാർഡ്‌സ് വേദിയിൽ വച്ചാണ് ഉണ്ണി മുകുന്ദൻ കമൽ ഹാസനെ കണ്ടത്.
‘എന്നെ വിശ്വസിക്കൂ, അഞ്ച് നിമിഷം ശ്വാസം അടക്കിപ്പിടിച്ചാണ് ഞാൻ അവിടെ നിന്നത്. ഉലകനായകനാണ് തൊട്ടടുത്ത് നിൽക്കുന്നതെന്ന യഥാർത്ഥ ബോധ്യം എനിക്കുണ്ടായിരുന്നു. ഒരു ഹാൻഡ്‌ഷേക്കും ഹഗും എനിക്ക് ലഭിച്ചു. പക്ഷേ അത് തെളിയിക്കാനുള്ള ചിത്രങ്ങൾ എന്റെ പക്കൽ ഇല്ല’, ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
തമിഴിലെ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് കമൽ ഹാസൻ എത്തിയത്. വിക്രം എന്ന സിനിമയിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്‌കാരമാണ് ഉണ്ണി മുകുന്ദന് ലഭിച്ചത്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.












