ചത്തീസ്ഗഢ്; 20 കാരിയായ പെൺകുട്ടിയെ 51 കാരനായ മധ്യവയസ്‌കൻ ലൗജിഹാദിനിരയാക്കിയതായി വിവരം. ചത്തീസ്ഗഢിലാണ് സംഭവം. നബി ആലം എന്നയാളാണ് അധിക ശമ്പളത്തിന്റെ മറവിൽ ഹിന്ദു പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയും, പിന്നീട് വിവാഹത്തിന്റെ മറവിൽ പലതവണ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. നബിയുടെ ഭാര്യയും മകനും പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ഗർഭച്ഛിദ്രത്തിന് നിർബിക്കുകയും ചെയ്തതായും ആരോപണമുണ്ട്.
ഇരയുടെ പരാതി പ്രകാരം, ഗ്രിൽ മേക്കറായി ജോലി ചെയ്യുന്ന പ്രതി നബി ആലം ഖാൻ 20 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ ലൗ ജിഹാദിൽ കുടുക്കുകയായിരുന്നു . ദുർഗ് നിവാസിയായ യുവതി റായ്പൂരിലെ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷമാണ് നബി യുവതിയുമായി പരിചയം സ്ഥാപിക്കുന്നത്. ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട്, ഇരയുടെ വിശ്വാസം വളർത്തിയെടുക്കാൻ അയാൾ അവളുമായി ചാറ്റ് ചെയ്യുന്നത് തുടർന്നു, പിന്നീട് ഉയർന്ന ശമ്പളത്തിന് തന്നോടൊപ്പം ജോലി ചെയ്യാൻ യുവതിയെ നിർബന്ധിച്ചു. ഈ കാലയളവിലാണ് ഇയാൾ 20 കാരിയെ പീഡിപ്പിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു.
തുടർന്ന് ഇയാൾ പെൺകുട്ടിയെ വാടക വീട്ടിലേക്ക് മാറ്റുകയും അവിടെ സ്ഥിരമായി വരികയും വിവാഹത്തിന്റെ പേരിൽ 20കാരിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഈ സമയം പെൺകുട്ടിയെ മുസ്ലീം പേര് വിളിക്കാൻ ആരംഭിക്കുകയും ചെയ്തു. 20 കാരി ഗർഭിണിയായതോടെ മധ്യവയസ്‌കന്റെ ഭാര്യയും മകനും എത്തുകയും അവർ പെൺകുട്ടിയെ മർദിക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്നാണ് പരാതി.
Discussion about this post