Sunday, September 24, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പഴയ മന്ദിരം വിദേശ നിര്‍മ്മിതമെങ്കിലും വിയര്‍പ്പും അധ്വാനവും ഈ രാജ്യത്തെ ജനങ്ങളുടെ; ചരിത്രപരമായ ഒരുപാട് ഓര്‍മ്മകളുറങ്ങുന്ന മന്ദിരത്തോട് യാത്ര പറയുന്നത് വൈകാരികമെന്ന് പ്രധാനമന്ത്രി; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം

by Brave India Desk
Sep 18, 2023, 12:59 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: ഏറെ വൈകാരികതയോടെയാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തോട് വിട പറഞ്ഞ് പുതിയ പാര്‍ലമെന്റിലേക്ക് പ്രവശിക്കാനൊരുങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ദിരം പണിയാനുള്ള തീരുമാനമെടുത്തത് വിദേശികളാണെങ്കിലും ഇതിന്റെ നിര്‍മ്മാണത്തില്‍ വിയര്‍പ്പൊഴുക്കിയതും അധ്വാനം ചെയ്തതും രാജ്യത്തെ ജനങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ലോക്‌സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ 3 ന്റെയും ജി 20 ഉച്ചകോടിയുടെയും വിജയം രാജ്യത്തിന്റെ നേട്ടങ്ങളാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിച്ചു.

“75 വര്‍ഷത്തെ യാത്രയ്ക്കിടയില്‍ ചരിത്ര പ്രധാനമായ നിരവധി സംഭവങ്ങള്‍ക്കാണ് ഈ മന്ദിരം സാക്ഷ്യം വഹിച്ചത്. പുതിയ തലമുറയ്ക്കുള്ള ചരിത്ര പഠനം കൂടിയായ ഈ മന്ദിരം. എക്കാലവും പ്രചോദനമാകും. എംപിയായി ആദ്യം പാര്‍ലമെന്റ് മന്ദിരത്തിലേക്ക് വന്നപ്പോള്‍ ജനാധിപത്യത്തിന്റെ ക്ഷേത്രത്തോടുള്ള ആദരവായി ആ പടിക്കെട്ടുകളെ തൊട്ടു നമസ്‌കരിച്ചാണ് ഞാന്‍ അകത്തേക്ക് കയറിയത്. പഴയ മന്ദിരവുമായി അത്രയേറെ വൈകാരിക അടുപ്പമുണ്ട്. ദരിദ്ര കുടുംബത്തില്‍ ജനിച്ച ഒരു കുട്ടിക്ക്, റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങിയ ബാല്യമുള്ള ഒരാള്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കാന്‍ കഴിയുമെന്നുപോലും കരുതിയിരുന്നില്ല. ജനങ്ങളില്‍ നിന്ന് ഇത്രയധികം സ്‌നേഹം ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഈ മന്ദിരത്തോട് വിട ചൊല്ലാന്‍ സമയമായിരിക്കുന്നു. വിദേശ നിര്‍മ്മിതമെങ്കിലും ഇതിന്റെ പിന്നിലെ അധ്വാനവും വിയര്‍പ്പും ഈ രാജ്യത്തെ ജനങ്ങളുടെയാണ്”, പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

മണ്ഡലസദസ്സിന് ആളെക്കൂട്ടണം; പ്രാദേശിക നേതാക്കൾക്ക് സിപിഎമ്മിന്റെ കർശന നിർദ്ദേശം

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയുടെ വിജയഗാഥ വാഴ്ത്തുകയാണ്. പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തിന്റെ കൂട്ടായ പ്രയത്‌നങ്ങളുടെ ഫലമാണിത്. ചന്ദ്രയാന്‍3 ന്റെയും ജി 20 സമ്മേളനത്തിന്റെയും വിജയപ്പൊലിമയിലാണ് രാജ്യം. ചന്ദ്രയാന്‍ വിജയം ശാസ്ത്രജ്ഞന്മാരുടെ പ്രയത്‌നത്തിന്റെ വിജയമാണ്. ജി 20 ഉച്ചകോടി ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്‍പില്‍ വെളിവാക്കുന്നതായി. ഈ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്. സാങ്കേതിക വിദ്യ, ശാസ്ത്രം, നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവ്, 140 കോടി ജനങ്ങളുടെ കരുത്ത് എന്നിങ്ങനെ ഒരു പുതിയ ഇന്ത്യയെ തന്നെ ലോകം അറിഞ്ഞു. നവംബര്‍ വരെ ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണ്. ഈ അവസരം രാജ്യം ഫലപ്രദമായി വിനിയോഗിക്കും. ആഫ്രിക്കന്‍ യൂണിയനെ ജി 20യില്‍ ഉള്‍പ്പെടുത്തിയ തീരുമാനം ചരിത്രപരമായി. ഒരു പാര്‍ട്ടിക്കോ, ഒരു വ്യക്തിക്കോ അവകാശപ്പെട്ടതല്ല ജി 20യുടെ വിജയം മറിച്ച് രാജ്യത്തെ എല്ലാവരുടെയും വിജയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

“വനിത എം പിമാര്‍ പാര്‍ലമെന്റിന്റെ അഭിമാനമാണ്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇരുപത്തിയഞ്ചാം വയസില്‍ എംപിയായ വ്യക്തിയാണ്. ഇവിടെ എം പിമാര്‍ കുടുംബാംഗങ്ങളെ പോലെയാണ് പെരുമാറുന്നത്. കൊവിഡിനോട് പോരാടിയാണ് എം പിമാര്‍ അക്കാലത്ത് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തത്. നെഹ്‌റു, വാജ്‌പേയി, മന്‍മോഹന്‍ സിംഗ് തുടങ്ങിയവരെല്ലാം പാര്‍ലമെന്റിന്റെ അഭിമാനം ഉയര്‍ത്തി പിടിച്ചവരാണ്”, മോദി വ്യക്തമാക്കി.

2001 ല്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായതും പ്രധാനമന്ത്രി അനുസ്മരിച്ചു. പാര്‍ലമെന്റ് ആക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല. തീവ്രവാദ ആക്രമണത്തെയും ഈ മന്ദിരം നേരിട്ടു. ഈ മന്ദിരത്തെ സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ധീരജവാന്‍മാരെയും പ്രധാനമന്ത്രി ലോക്‌സഭയില്‍ അനുസ്മിച്ചു.

Tags: pmOld ParliamentNarendra Modi
ShareTweetSendShare

Discussion about this post

Latest stories from this section

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ പദ്ധതിയിട്ട കേസ്; സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ; നാളെ ഹാജരാകാൻ നിർദ്ദേശം

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

Next Post
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ; ഈ മാസം നടത്താനിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി

Latest News

ആലപ്പുഴയിൽ സി പി എമ്മിലെ തമ്മിലടി രൂക്ഷം: നിരവധി പ്രവർത്തകർ പാർട്ടി വിടുന്നു

മണ്ഡലസദസ്സിന് ആളെക്കൂട്ടണം; പ്രാദേശിക നേതാക്കൾക്ക് സിപിഎമ്മിന്റെ കർശന നിർദ്ദേശം

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ പദ്ധതിയിട്ട കേസ്; സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ; നാളെ ഹാജരാകാൻ നിർദ്ദേശം

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

മഴ കനക്കും; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പുറപ്പെട്ടു; സമയക്രമം ഇങ്ങനെ

വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies