കരിപ്പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവഴി കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഒന്‍പത് പാസ്പോര്‍ട്ടുകളില്‍ ഒന്ന് മലയാളിയുടേത്. വ്യാജ പാസ്പോര്‍ട്ട് ലോബി ശക്തമായ കേരളവുമായി വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണത്തിന് പങ്കുണ്ടെന്നാണ് എന്‍ഐഎ നിഗമനം. ഇതോടെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ എന്‍ഐഎ തീരുമാനിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചിലരെ ചുറ്റിപറ്റിയാണ് അന്വേഷണം.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വച്ച് പിടിയിലായ സംഘത്തില്‍ നിന്ന് ഒന്‍പത് വ്യാജ പാസ്പോര്ട്ുകള് ബിഎസ്എഫ് പിടികൂടിയിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുള്ളവരെയാണ് കഴിഞ്ഞദിവസം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി.എസ്.എഫ്. പിടികൂടിയത്. പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, കേരളം എന്നിവിടങ്ങളിലുള്ളവരുടേതാണ് പസ്പോര്ട്ടുകള്. ഇവ ബംഗ്ലാദേശിലെത്തിച്ച് സൗദിയിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം. സൗദിയിലെ ഐ.എസ്.ഐ. ഏജന്റുമാര്‍ക്ക് ഇവ എത്തിച്ചുകൊടുക്കുകയും ഇവ ഉപയോഗിച്ച് ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്താനുമായിരുന്നു നീക്കമെന്ന് വ്യക്തമായിട്ടുണ്ട്.
നേരത്തെ ഐ.എസ്.ഐക്കുവേണ്ടി വ്യാജ ഇന്ത്യന്‍ പാസ്പോര്ട്ടുകള് നിര്‍മിച്ച ബിഹാര്‍ സ്വദേശിയെ എന്‍.ഐ.എ. സംഘം പിടികൂടിയിരുന്നു. 160 വ്യാജ പാസ്പോര്‍ട്ടുകളും ഇാളില് നിന്ന് കണ്ടെടുത്തു. അറബ് രാജ്യങ്ങളായ ഇറാഖ്, ദുബായ് എന്നിവിടങ്ങളിലേക്ക് കടത്താനുദ്ദേശിച്ചുള്ളവയും ആയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇന്ത്യയില്‍ ഒരുവര്‍ഷം 1800ലധികം വ്യാജ പാസ്പോര്‍ട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അന്വേഷണ ഏജന്‍സി പറയുന്നു.
നേരത്തെ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഐ.എസ്.ഐ. ലോബിയുടെ പ്രവര്‍ത്തനം സൗദിയിലേക്ക് മാറിയിട്ടുണ്ട്. ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം ശക്തമാവുകയും, ഭീകരതയ്ക്കെതിരെ യുഎഇ കര്‍ശന നിലപാടെടുക്കുകയും ചെയ്തതോടെ ഭീകരര്‍ മേഖല സൗദിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയിലേക്ക് കടത്തിവിടാന്‍ ആലോചിക്കുന്ന തീവ്രവാദികളുടെ പേരുകള്‍ നേരത്തെതന്നെ ഇന്ത്യന്‍ മാഫിയകള്‍ക്കു നല്‍കുകയും അതേപേരില്‍ പാസ്പോര്‍ട്ട് നിര്‍മിച്ച് കള്ളക്കടത്ത് നടത്തുകയുമാണ് ചെയ്യുന്നതെന്ന് എന്‍ഐഎ പറയുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വ്യാജ പാസ്പോര്‍ട്ട് ലോബികള്‍ എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരിക്കുന്നത്.
Discussion about this post