അമൃത്സർ: തലപ്പാവിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്. അമൃത്സറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 68 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് ഇയാളുടെ തലപ്പാവിനുള്ളിൽ നിന്ന് കണ്ടെടുത്ത്. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം സൂക്ഷിച്ചിരുന്നത്.
ദുബായിൽ നിന്നാണ് ഇയാൾ അമൃത്സറിൽ എത്തിയത്. രണ്ട് പാക്കറ്റുകളാക്കിയാണ് ഇവ വച്ചത്. 1632 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ടേപ്പ് ഉപയോഗിച്ച് തലപ്പാവിനുള്ളിൽ ഒട്ടിച്ച് വച്ച നിലയിലായിരുന്നു ഇവ.
Discussion about this post