ജോധ്പൂർ: കോൺഗ്രസ്സ് അധികാരത്തിൽ കയറുന്നതിനു മുൻപ് ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകും. പക്ഷേ ഒന്നും പ്രാവർത്തികമാക്കില്ലെന്ന് തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോധ്പൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാനയിൽ കോൺഗ്രസ്സ് സർക്കാർ അധികാരത്തിൽ വന്നാലുടൻ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2500 രൂപ വീതം നിക്ഷേപിക്കുമെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ കോൺഗ്രസ്സ് ഇപ്പോൾ ഭരണം നടത്തുന്ന രാജസ്ഥാനിൽ എന്തുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കുന്നില്ല. കോൺഗ്രസ്സ് അധികാരത്തിൽ കയറുന്നതിനു മുൻപ് പൊള്ളയായ വാഗ്ദാനങ്ങൾ നൽകും. പക്ഷെ ഒന്നും പ്രാവർത്തികമാക്കില്ല. രാജ്യത്ത് ഒരു പുരോഗതിയും കൊണ്ടുവരാൻ ആഗ്രഹിക്കാത്തവരാണ് കോൺഗ്രസ്സ്. ഒരർത്ഥത്തിൽ പറഞ്ഞാൽ രാജ്യദ്രോഹികളാണവർ അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ്സ് വിട്ടുനിൽക്കണം . രാജസ്ഥാനിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വരണം. അതിലൂടെ നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെയെല്ലാം ഗുണങ്ങൾ രാജസ്ഥാനിലെ ജനങ്ങൾക്കും ലഭിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post