മണ്ണുത്തി :കാർഷിക സർവകലാശാലയിൽ സി പി ഐ ഉന്നത നേതാവിന്റെ ബന്ധുവിന് പിരിച്ചുവിട്ട തസ്തികയിൽ പുനർനിയമനം. സർവകലാശാല ആസ്ഥാനത്തുനിന്നും പിരിച്ചുവിട്ട ജീവനക്കാരിയെയാണ് നാലു വർഷങ്ങൾക്കു ശേഷം ചട്ടങ്ങൾ മറികടന്ന് വീണ്ടും തിരികെ ജോലിയിലെടുത്തിരിക്കുന്നത്. സി പി ഐ ദേശീയ നിർവാഹക സമിതി അംഗമായ കെ പ്രകാശ് ബാബുവിന്റെ അടുത്ത ബന്ധുവാണ് ഈ യുവതി.
കാർഷിക സർവകലാശാലയിൽ യൂണിവേഴ്സിറ്റിയിൽ 2017 സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച യുവതിയ്ക്കാണ് വീണ്ടും നിയമനം നൽകിയിരിക്കുന്നത്. വെള്ളാനിക്കര കോളേജ് ഓഫ് കോ ഓപ്പറേഷൻ ബാങ്കിങ് ആൻഡ് മാനേജ്മെന്റിൽ ജോലിയിൽ പ്രവേശിച്ചു. പ്രൊബേഷൻ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് 2018 ഡിസംബർ മുതൽ യുവതി ജോലിക്ക് ഹാജരായില്ല. 2019 മാർച്ച് 16 ന് ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മറുപടിയൊന്നും ലഭിക്കാത്തതിനാൽ സർവകലാശാല ഔദ്യോഗികമായി അന്വേഷണം നടത്തി. അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്ന ജീവനക്കാരിയ്ക്കെതിരെ നടപടിയെടുക്കണമെന്ന് അന്വേഷണസമിതി ശുപാർശ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2018 ഡിസംബർ 1 മുതൽ ഇവരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.
Discussion about this post