ഇസ്ലാമാബാദ്; പാകിസ്താനെ ഹിന്ദുമതത്തിന്റെ ജന്മസ്ഥലമെന്ന് വിശേഷിപ്പിച്ച് പാക് ഇടക്കാല വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ്. പാകിസ്താൻ ഹിന്ദുമതത്തിന്റെ ജന്മസ്ഥലമാണെന്നും അറബ് ലോകത്തെ ഇസ്ലാം മതത്തിന്റെ സ്വീകർത്താവും ബുദ്ധ നാഗരികതയുടെ കളിത്തൊട്ടിലാണെന്നും മന്ത്രി പറഞ്ഞു. ആകർഷകമായ രാജ്യം പര്യവേഷണം ചെയ്യാൻ അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചു. ന്യൂയോർക്കിൽ നടന്ന ഏഷ്യാ സൊസൈറ്റി കോൺഫറൻസിലാണ് വിദേശകാര്യമന്ത്രിയുടെ ഈ പരാമർശം.
എല്ലാവരും വന്ന് പാകിസ്താൻ സന്ദർശിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത് വളരെ ആവേശകരമായ ഒരു സ്ഥലമാണ്. സാംസ്‌കാരികമായി ഇത് വളരെ സമ്പന്നമായ ഒരു രാജ്യമാണ്. വളരെ പ്രകൃതിരമണീയമാണ്. ഞങ്ങൾക്കറിയാം, ഞങ്ങളുടേത് 5000 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമാണ്. ഞങ്ങൾ വളരെ സമ്പന്നമായ ഒരു നാഗരികതയുടെ അവകാശികളാണെന്ന് മന്ത്രി വ്യക്തമാക്കി.
നമ്മുടേത് വളരെ പ്രധാനപ്പെട്ട ഒരു മതം ജനിച്ച രാജ്യമാണ്, ഞാൻ ഹിന്ദുമതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു മതം അറബ് ലോകത്ത് നിന്ന് പാകിസ്താന് നൽകപ്പെട്ടു, അത് ഇസ്ലാമാണ്, കൂടാതെ പാകിസ്ഥാനിൽ തഴച്ചുവളർന്ന വളരെ പ്രധാനപ്പെട്ട ഒരു മതവും. അതാണ് ബുദ്ധമതമെന്ന് മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
‘ഞങ്ങൾക്ക് ലോകത്തിലെ ഏറ്റവും പഴക്കമേറിയ സർവ്വകലാശാലയുണ്ട്. ഏകദേശം 5000 വർഷം പഴക്കമുള്ള തക്‌സില. 5000 വർഷം പഴക്കമുള്ള ബുദ്ധമത നാഗരികതയുടെ കേന്ദ്രമായിരുന്നു അത്. ആ നാഗരിഗതയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post