ചെന്നൈ; വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണപുടവയിൽ നവവരൻ തൂങ്ങിമരിച്ച നിലയിൽ. തമിഴ്‌നാട്ടിലെ റാണിപ്പെട്ടിലാണ് സംഭവം. 27 കാരനായ ശരവണനാണ് ജീവനൊടുക്കിയത്.
ശരവണന്റെ ബന്ധുകൂടിയായിരുന്ന ചെങ്കൽപ്പേട് സ്വദേശിനിക്കൊപ്പം രണ്ട് ദിവസം മുൻപാണ് വിവാഹം കഴിഞ്ഞത്. യുവതി രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ ശരവണനെ കല്യാണസാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരുെ ചേർന്ന് മധുവിധു ആഘോഷിക്കാനായി യാത്ര പോകാനിരിക്കെയായിരുന്നു.
മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്.
Discussion about this post