കൊച്ചി : പുതിയ ഷൂട്ടിംഗ് വിശേഷങ്ങളുമായി പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേശിന്റെ ചിത്രീകരണം നവംബര്‍ 10 ന്് ആരഭിക്കുമെന്ന് താരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്ക് വച്ചു. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാകന്‍. ഇതാദ്യമായാണ് ഉണ്ണി മുകുന്ദന്‍ രഞ്ജിത്ത് ശങ്കറുമായി ഒന്നിക്കുന്നത്.
ജയ് ഗണേശിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന വിവരം അറിയിച്ചതോടെ വന്‍ പ്രതികരണമാണ് സൈബറിടത്തില്‍ ഉണ്ണിക്ക് ലഭിക്കുന്നത്. ഒരു മാസം മുന്‍പ് പാലക്കാട് വച്ച നടന്ന ഗണേശോത്സവത്തിനിടെയാണ് താരം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണിയാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെയും ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെയും ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ്. ഇതോടെ ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്.
ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിലവില്‍ ഗന്ധര്‍വ്വ ജൂനിയര്‍ ആണ് ഉണ്ണിയുടേതായി പ്രഖ്യാപിച്ച മറ്റൊരു ചിത്രം. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം
ഗന്ധര്‍വ്വ ജൂനിയറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കാഥികന്‍, മിണ്ടിയും പറഞ്ഞും, യമഹ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഉണ്ണിയുടേതായ് വരാന്‍ പോകുന്നത്.
Discussion about this post