തിരുവനന്തപുരം : കരുവന്നൂരിൽ പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ചിട്ടു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ‘150 കോടി’ രൂപയുടെ ബാങ്ക് തട്ടിപ്പിൽ അന്വേഷണം ആരംഭിച്ചപ്പോൾ കേന്ദ്രത്തിന്റെ വേട്ടയാടൽ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അത് മടക്കി പോക്കറ്റിൽ വെച്ചാൽ മതിയെന്നും മുരളീധരൻ പറഞ്ഞു.
സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത് പാവപ്പെട്ടവരാണ് . അവരുടെ പണം കൊള്ളയടിച്ചിട്ടു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്. 150 കോടി ഒരു ചെറിയ തുക ആണെന്നാണ് ഒരു മന്ത്രി പറഞ്ഞത്. എന്നാൽ സാധാരണക്കാരായ ജനങ്ങൾ അവന്റെ സമ്പാദ്യത്തിൽ നിന്നും മിച്ചം പിടിക്കുന്ന തുകയാണ് ബാങ്കിൽ നിക്ഷേപിക്കുന്നത്. ആ പണമാണ് കൊള്ളയടിച്ചത്. എ സി മൊയ്ദീന് ഇതിൽ പങ്കില്ലെങ്കിൽ ഇ ഡി യുടെ മുൻപിൽ ഹാജരായി, ചോദ്യങ്ങൾക്കു മറുപടി നൽകണം. ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ എന്തിനാണ് ഒളിച്ചു നടക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
ഇ ഡി ആർക്കെതിരെയും കള്ളക്കേസ് എടുത്തിട്ടില്ല. ഇ ഡി യെ പേടിച്ചു കള്ളന്മാരെല്ലാം ഒളിച്ചുനടക്കുകയായെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി പിടിച്ചു കഴിഞ്ഞാൽ അകത്താകും. തെളിവുകൾ കിട്ടിയതിനു ശേഷമാണ് ഇ ഡി അറസ്റ്റ് ചെയ്യുന്നത്.അല്ലാതെ അറസ്റ്റിനു ശേഷം തെളിവ് അന്വേഷിച്ചു നടക്കുകയല്ല ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post