കറാച്ചി: ലോകകപ്പിനായി ഇന്ത്യയിലെത്തും മുൻപ് ദുബായിൽ പോയി ക്യാംപ് ചെയ്യാമെന്ന പാകിസ്താൻ ടീമിന്റെ സ്വപ്‌നങ്ങൾക്ക് തിരിച്ചടി. ഇന്ത്യയിലേക്ക് വരാൻ പാകിസ്താന് ഇതുവരെ വിസ ലഭിക്കാത്തതാണ് കാരണം. ഈ പ്രശ്ത്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര ഉപേക്ഷിച്ചത്.
ക്യാപ്റ്റൻ ബാബർ അസമും ടീമും ലോകകപ്പിന് മുമ്പ് ദുബായിലേക്ക് പോകാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. പിന്നീട് സെപ്തംബർ 29ന് ന്യൂസിലൻഡിനെതിരായ ആദ്യ സന്നാഹ മത്സരത്തിന് മുമ്പ് ഹൈദരാബാദിൽ എത്താനായിരുന്നു പ്ലാൻ. ഇതോടെ പാകിസ്താന് കറാച്ചിയിൽ ലോകകപ്പ് ക്യാംപ് നടത്തേണ്ടി വരും. 201213 ന് ശേഷം ആദ്യമായാണ് പാകിസ്താൻ ടീം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത്.
ഒക്ടോബർ 6ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നെതർലൻഡ്‌സിനെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം. സ്റ്റാർ പേസർ നസീം ഷാ ഇല്ലാതെയാണ് പാകിസ്ഥാൻ ഇന്ത്യയിലെത്തുക. ഏഷ്യാ കപ്പിനിടെ തോളിനേറ്റ പരിക്കിനെ തുടർന്നാണ് നസീമിന് ലോകകപ്പ് നഷ്ടമാകുന്നത്.
ലോകകപ്പിനുള്ള പാകിസ്താൻ ടീം: ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്ദുല്ല ഷഫീഖ്, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, സൽമാൻ അലി അഗ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ അഫ്രീദി, മുഹമ്മദ് വസീം.
Discussion about this post