മനില: യാത്രക്കാരന്റെ പണം മോഷ്ടിച്ച വിഴുങ്ങിയ വിമാനത്താവള ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം. ഫിലിപ്പീൻസിലെ മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവള ടെർമിനൽ ഒന്നിൽവച്ച് സെപ്റ്റംബർ എട്ടിനാണു സംഭവം നടന്നത്. 300 യുഎസ് ഡോളറാണ് സുരക്ഷാ ഉദ്യോഗസ്ഥ മോഷ്ടിച്ചത്. മോഷ്ടിച്ച പണം ഉദ്യോഗസ്ഥ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഉദ്യോഗസ്ഥ പണം വിഴുങ്ങാൻ ശ്രമിക്കുകയും വിരലുകൾ ഉപയോഗിച്ച് പണം വായിലേക്കു തള്ളുന്നതും വീഡിയോയിൽ കാണാം. തൂവാലകൊണ്ട് വായ മറച്ചുപിടിക്കുകയും ഇടയ്ക്കു വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്.
https://twitter.com/jacobincambodia/status/1705441084015591601?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1705441084015591601%7Ctwgr%5E33af3e4b0015d9a3819e767466c0eb22709ff22b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.kvartha.com%2F2023%2F09%2Fvideo-philippines-airport-worker-caught.html
യാത്രക്കാരന്റെ ബാഗിൽ നിന്നാണു ഉദ്യോഗസ്ഥ പണം കവർന്നതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പണം കവർന്ന ഉദ്യോഗസ്ഥയെ അടക്കം നാല് സ്‌ക്രീനിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
Discussion about this post