ന്യൂഡൽഹി: എംബിബിഎസ് കോഴ്‌സ് പഠനത്തിന് മാനസികാസ്വാസ്ഥ്യം ഒരു തടസ്സമല്ലെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) സുപ്രീംകോടതിയിൽ. ഭാവിയിൽ ക്വാട്ട ആനുകൂല്യങ്ങൾക്കായി ഇത്തരം വിദ്യാർത്ഥികളെ പരിഗണിക്കാമെന്നും എൻഎംസി അറിയിച്ചു.
പല രാജ്യങ്ങളും മാനസിക രോഗമുള്ളവരെ മെഡിക്കൽ വിദ്യാഭ്യാസത്തിന് അനുവദിക്കുകയും സംവരണം നൽകുകയും ചെയ്യുന്നുണ്ടെന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഗൗരവ് കുമാർ ബൻസാൽ കോടതിയിൽ വാദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം ശരി വയ്ക്കുകയും ചെയ്തു.
മാനസിക പ്രശ്‌നങ്ങൾ, മറ്റ് പഠന വൈകല്യങ്ങൾ, ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ എന്നിവയുള്ള പരീക്ഷാർത്ഥികളുടെ പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനായി ഡൊമെയ്ൻ വിദഗ്ധരുടെ ഒരു പാനൽ രൂപീകരിക്കാൻ മെയ് 18 ന് ദേശീയ മെഡിക്കൽ കമ്മീഷന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എംബിബിഎസ് പ്രവേശനത്തിൽ ഇത്തരം വിദ്യാർത്ഥികൾക്ക് ക്വാട്ട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
Discussion about this post