ന്യൂഡൽഹി: സ്ത്രീശാക്തീകരണം ഭാരത സംസ്‌കാരത്തിന്റെ നിർണായകവും അവിഭാജ്യ ഘടകവുമായതിനാലാണ് ‘നാരീശക്തി വന്ദൻ അധീന്യം’ സഭയിൽ എത്തിച്ച് പാസാക്കിയതെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീശാക്തീകരണത്തിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” ഇന്ത്യയുടെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായതിനാലാണ് വനിതാ സംവരണ ബിൽ പാസാക്കിയത്. അമ്മമാരുടെയും സഹോദരിമാരുടെയും ശക്തിയാണ് തന്റെ ഏറ്റവും വലിയ സുരക്ഷാ കവചമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ ഭരണത്തിൻ കീഴിൽ അവർ സന്തുഷ്ടരാണ്. പ്രതിപക്ഷ പാർട്ടികൾ ഇതിൽ വിറളി പിടിച്ചിരിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ കഴിഞ്ഞയാഴ്ചയാണ് ഇരു സഭകളും പാസാക്കിയത്. ദേവി പാർവതിയേയും ഗംഗാ ദേവിയേയും ആരാധിക്കുന്നവരാണ് ഞങ്ങൾ. റാണി ലക്ഷ്മിഭായിയെ പോലെ ഒരു ധീരവനിതയുടെ ജന്മസ്ഥലമാണ് കാശി. സ്വാതന്ത്ര്യ സമര സേനാനികൾ മുതൽ മിഷൻ ചാന്ദ്രയാന് നേതൃത്വം നൽകിയ വനിതാ ശാസ്ത്രജ്ഞർ വരെ ചരിത്രത്തിൽ സ്ത്രീ നേതൃ നിരയുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post