ഖാലിസ്ഥാൻ ഭീകരർക്കെതിരായ എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. 2019 മുതൽ 21 വരെയുള്ള 13 സംഭവവികാസങ്ങൾ പരിശോധിച്ചാണ് എൻഐഎ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കനേഡിയൻ പ്രീമിയർ ലീഗ്, സിനിമ, ആഡംബരനൗകകൾ, തായ്‌ലൻഡിലെ ക്ലബ്ബുകൾ, ബാറുകൾ എന്നിവിടങ്ങളിൽ നിക്ഷേപം നടത്തിയതായാണ് റിപ്പോർട്ട്. അഞ്ച് ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെ ലോറൻസ് ബിഷ്‌ണോയ് ഹവാല മാർഗത്തിൽ കൈപ്പറ്റിയതായും റിപ്പോർട്ടിലുണ്ട്.
ഇന്ത്യ, കാനഡ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ പ്രവർത്തനം. ഗോൾഡി ബ്രാർ ചില ഖാലിസ്ഥാൻ ഭീകരരുമായി ചേർന്ന് പലയിടത്തും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ഗോള്‍ഡി ബ്രാര്‍ മുഖേന ബിഷ്‌ണോയി കാനഡയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി ഗ്രൂപ്പുകളുമായി, പ്രത്യേകിച്ച് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ നേതാവ് ലഖ്ബീര്‍ സിങ് ലാന്‍ഡയുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് എന്‍ഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post