കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ വയോധികൻ അറസ്റ്റിൽ. മൊകേരി സ്വദേശി മൂസയാണ് അറസ്റ്റിലായത്. ചൈൽൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പാനൂരിൽ വ്യാപാര സ്ഥാപനം നടത്തിവരികയാണ് മൂസ. ഇവിടെവച്ചും സുഹൃത്തിന്റെ വീട്ടിൽവച്ചും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെ കുട്ടി പീഡന വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ പരാതി നൽകിയത്.
15 വയസ്സുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശേഷം മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post