ഉദയ്പൂർ: ബോളിവുഡ് താരം പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഉദയ്പൂരിൽ ആഡംബരചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. നിരവധി പ്രമിഖരാണ് ഇരുവരുടെയും വിവാഹത്തിന് എത്തിയത്.
വിവാഹശേഷം പരിനീതിയും ഛദ്ദയും രണ്ട് വിവാഹ സത്കാരങ്ങൾ ഒരുക്കുന്നുണ്ടെന്നാണ് സൂചന. ഒന്ന് ഡൽഹിയിലും മറ്റൊന്ന് മുംബൈയിലുമാണെന്നാണ് ഇരുവരുടെയും അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. വിവാഹചടങ്ങുകളുടെ ചിത്രങ്ങളൊന്നും തന്നെ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.
ലണ്ടനിൽ പഠിക്കുന്ന സമയത്താണ് പരിനീതി ചോപ്രയും രാഘവ് ചദ്ദയും സുഹൃത്തുക്കളായതെന്നാണ് റിപ്പോർട്ട്. നടി മാഞ്ചസ്റ്റർ ബിസിനസ് സ്‌കൂളിൽ നിന്ന് ബിസിനസ്, ഫിനാൻസ്, ഇക്കണോമിക്‌സ് എന്നിവയിൽ ട്രിപ്പിൾ ഓണേഴ്‌സ് ബിരുദം നേടി. രാഘവ് ഛദ്ദ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ (എൽഎസ്ഇ) ആണ് പഠിച്ചത്.
Discussion about this post