കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ പ്രതിഷേധവുമായി ഖാലിസ്ഥാൻ ഭീകരർ. ഖാലിസ്ഥാൻ സംഘടനകളുടെ പ്രതിഷേധം. നിജ്ജാർ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് മുദ്രാവാക്യം വിളികളുമായാണ് ഇവർ പ്രതിഷേധിച്ചത്.
ടൊറോന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നൂറോളം വരുന്ന ഖാലിസ്ഥാൻ ഭീകരർ ഇന്ത്യയുടെ പതാക കത്തിച്ചു. പ്രധാനമന്ത്രിയുടെ കട്ട്ഔട്ടുകൾക്ക് നേരെ ചെരിപ്പെറിഞ്ഞും മറ്റുമാണ് ഇവർ പ്രതിഷേധിച്ചത്. കോൺസുലേറ്റുകൾക്ക് മുന്നിലെ പ്രതിഷേധം മുന്നിൽ കണ്ട് പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഖാലിസ്ഥാന്റെ കൊടികളും കാനഡയുടെ ദേശീയ പതാകയും കയ്യിലേന്തിയാണ് പ്രതിഷേധക്കാർ കോൺസുലേറ്റിന് മുന്നിൽ തടിച്ചുകൂടിയത്.
അതേസമയം കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികൾ അവിടെ ന്യൂനപക്ഷമായ ഹിന്ദുക്കളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും, ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കാനഡയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരിമരുന്ന്- മോഷണ റാക്കറ്റുകൾക്ക് പഞ്ചാബിൽ വലിയ സ്വാധീനമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Discussion about this post