നിറയെ വിരിഞ്ഞ റോസാ പൂക്കൾ ഉള്ള മനോഹരമായ ചിത്രം. ഒറ്റ നോട്ടത്തിൽ കാണുന്ന എല്ലാവർക്കും ഈ ചിത്രം നൽകുന്ന പ്രതീതി ഇതാണ്. എന്നാൽ ഇതിനുള്ളിൽ റോസാപൂക്കൾ മാത്രമല്ല ഉള്ളത്.
കേൾക്കുമ്പോൾ ഒരുപക്ഷേ അവിശ്വസനീയമായി തോന്നിയേക്കാം. എന്നാൽ സത്യമാണ്. ചിത്രത്തിൽ റോസാ പൂക്കൾ മാത്രമല്ല, ഒരു പക്ഷിയും ഒളിച്ചിരിക്കുന്നുണ്ട്. ശ്രദ്ധയോടെ സൂക്ഷിച്ച് നോക്കിയാൽ നിങ്ങൾക്ക് ഒളിച്ചിരിക്കുന്നത് ആരെന്ന് വ്യക്തമാകും. ഇതിനായി ഏഴ് സെക്കന്റ് നേരവും നിങ്ങൾക്കായി അനുവദിക്കാം.

കണ്ണുകൾ എല്ലായ്‌പ്പോഴും നമുക്ക് കാണിച്ചു തരുന്നത് സത്യമായിരിക്കണമെന്ന് ഇല്ല. കണ്ണുകളും കബളിപ്പിക്കപ്പെടും. അത്തരത്തിൽ കണ്ണുകളെ കബളിപ്പിക്കപ്പെടുന്ന ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇത്.
പിങ്ക് നിറത്തിലുള്ള റോസാപ്പൂക്കൾക്ക് ഇടയിൽ ഒളിച്ചിരിക്കുന്നത് ഒരു ഫ്‌ളെമിംഗോ ആണ്. ചിത്രത്തിന്റെ വലതുഭാഗത്ത് താഴെ ആയിട്ടാണ് ഫ്‌ളെമിംഗോയുള്ളത്. ഭൂരിഭാഗം ആളുകളും ഫ്‌ളെമിംഗോയെ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയാണ് പതിവ്. മറിച്ച് കണ്ടെത്തിയാൽ മികച്ച ബുദ്ധിശക്തിയും ഏകാഗ്രതയും നിങ്ങൾക്ക് ഉണ്ടെന്നാണ് ഇത് നൽകുന്ന സൂചന.













