മൊറാദാബാദ്: ദുരൂഹസാഹചര്യത്തിൽ ട്രെയിൻയാത്രയ്ക്കിടെ കണ്ടെത്തിയ 17 കാരിയെ പോലീസിൽ ഏൽപ്പിച്ച് മാതൃകയായി യുവാവ്. സാമൂഹിക പ്രവർത്തകനായ നിഖിൽ ശർമ്മയാണ് ഡെറാഡൂൺ യാത്രയ്ക്കിടെ ട്രെയിൻ കമ്പാർട്ട്‌മെന്റിന്റെ മൂലയ്ക്കിരിക്കുന്ന പെൺകുട്ടിയെ കണ്ടെത്തുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തത്.
ഹയാത്ത് എന്ന് പേരുള്ള കുട്ടി പാകിസ്താൻ സ്വദേശിനിയാണെന്നാണ് വിവരം. മൊബൈൽ ഫോണോ തിരിച്ചറിയൽ രേഖയോ,വിസയോ ഇല്ലാതെയാണ് കുട്ടി ഇന്ത്യയിലെത്തിയത്. കറാച്ചിയിൽ നിന്ന് ഇന്ത്യയിലെ അമ്മാവനെ കാണാനാണ് എത്തിയതെന്ന് മൊഴി നൽകി. തന്റെ യാത്ര ഡൽഹിയിലേക്കാണെന്ന് പറഞ്ഞ 17 കാരി പിന്നെ മൊഴി മാറ്റി.
അതേസമയം, പെൺകുട്ടി ആരാണെന്നും എങ്ങനെയാണ് ഇന്ത്യയിൽ വന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ലഗേജുകൾ മോഷ്ടിക്കപ്പെട്ടതിനാലാണ് തന്റെ കൈവശം യാത്രാരേഖകൾ ഇല്ലാത്തതെന്നാണ് പെൺകുട്ടിയുടെ വാദം. എന്തായാലും പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
Discussion about this post