ഭോപാല്‍ : മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ നിന്ന് ആരെയും വേദനിപ്പിക്കുന്ന ക്രൂരതകളുടെ ദൃശ്യമാണ് പുറത്ത് വരുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലഞ്ഞയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അര്‍ദ്ധ നഗ്നയായ നിലയില്‍ ചോരയൊലിപ്പിച്ച് സഹായത്തിനായി ഓരോ വീടുകള്‍ തോറും കയറിയിറങ്ങുന്ന പെണ്‍കുട്ടിയുടെ ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്. അവസാനം രക്ഷകനായി എത്തിയത് സമീപവാസിയായ സന്യസിയാണ്. അദ്ദേഹം ഉടുക്കാന്‍ വസ്ത്രങ്ങള്‍ നല്‍കി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബദ്നഗര്‍ റോഡിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടുകള്‍ തോറും കയറിയിറങ്ങി പെണ്‍കുട്ടി സഹായത്തിനായി കേഴുന്ന ദൃശ്യം സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. ആളുകള്‍ പെണ്‍കുട്ടിയെ തുറിച്ചുനോക്കുകയാണ് ചെയ്തത്. എന്നാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ല. ചിലരാകട്ടെ പെണ്‍കുട്ടിയെ ആട്ടിയോടിക്കുകയും ചെയ്തു. പെണ്‍കുട്ടി ഒടുവില്‍ സമീപത്തുള്ള ആശ്രമത്തിലെത്തുകയും ചെയ്തു. അവിടെയുള്ള സന്യാസിക്ക് പെണ്‍കുട്ടി ലൈംഗികമായി പീഡിക്കപ്പെട്ടതാകാമെന്ന സംശയം തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രം നല്‍കകുകയും, ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്ക് ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ പിന്നീട് ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് രക്തം ആവശ്യമായി വന്നതിനെ തുടര്‍ന്ന് രക്തം ദാനം ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നതെന്നും നിലവില്‍ പെമ്#കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. ആരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഉജ്ജയിന്‍ പൊലീസ് മേധാവി സച്ചിന്‍ ശര്‍മ പറഞ്ഞു.
അതിനിടെ, പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പേരും വിലാസവും ഉള്‍പ്പെടെ തിരക്കിയെങ്കിലും കുട്ടി വ്യക്തമായി ഉത്തരം നല്‍കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സംസാരശൈലി കേട്ടിട്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിനിയാണെന്നാണ് പോലീസിന്റെ നിഗമനം. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്ന് സച്ചിന്‍ വര്‍മ ജനങ്ങളോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി ആരാണെന്നും കുറ്റകൃത്യം നടന്നത് എവിടെ വെച്ചാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.
Discussion about this post