ന്യൂയോര്‍ക്ക്: ബാഗില്‍ ബോംബുണ്ടെന്ന് സഹപാഠിയോട് തമാശ പറഞ്ഞ ഇന്ത്യന്‍ വംശജനായ പന്ത്രണ്ടുകാരന് ജയിലില്‍ കിടക്കേണ്ടി വന്നു. ന്യൂയോര്‍ക്കിലെ ടെക്സാസിലാണ് സംഭവം. സഹപാഠിയോട് തന്റെ ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞ സിഖ് വംശംജനായ അര്മാന് സിംഗ് സരായിനാണ് തമാശയുടെ പേരില്‍ മൂന്നുദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്.
കുട്ടിയെ ചോദ്യം ചെയ്യുകയോ മാതാപിതാക്കളെ വിവരമറിയിക്കുകയോ ചെയ്യാതെ സ്കൂള്‍ അധികൃതര്‍ നേരിട്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത പോലീസ് മൂന്നു ദിവസം തടവിലിടുകയുമായിരുന്നു. സ്കൂളില്‍ നിന്നും അര്മാന് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സ്കൂളില്‍ ബന്ധപ്പെട്ടപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. ഡിസംബര്‍ 15നാണ് അര്‍മാനെ തടവില്‍ നിന്നും മോചിപ്പിച്ചത്.
ഡല്ലാസിലെ നിക്കോള്‍സ് ജൂനിയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അര്മാന്. അര്‍മാന്റെ കസിന് ജിനി ഹയെര് ഫെയ്സുബുക്ക് വഴി ഈ വാര്‍ത്ത പുറംലോകത്തെത്തിച്ചിരിക്കുന്നത്. ജന്മനാ തന്നെ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള കുട്ടിയാണ് അര്മാന് എന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മൂന്നുതവണ ഹൃദയ ശസ്ത്രക്രിയ നടത്തിയതായും പറയുന്നുണ്ട്.
Discussion about this post