ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നിജ്ജാറിനെ കൊലപ്പെടുത്തിയത് പാകിസ്താനാണെന്നാണ് പുറത്തുവരുന്ന വിവരം. പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐ ആണ് ഹർദീപ് സിംഗിനെ കൊലപ്പെടുത്താൻ ചുക്കാൻ പിടിച്ചതെന്നും, ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹർദീപ് സിംഗിനെ കൊലപ്പെടുത്താൻ കൊലപാതകികളെ ഏർപ്പാടാക്കിയത് ഐഎസ്‌ഐ ആണ്. ഇതിന് പുറമേ കൃത്യം നടപ്പിലാക്കാൻ മറ്റ് സംഘടനകളുടെ പിന്തുണയും തേടി. നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെ പകരക്കാരനെയാണ് സംഘടന തിരയുന്നത്. കാനഡിൽ ഖാലിസ്ഥാൻ ഭീകരരെ ഒന്നിച്ച് കലാപത്തിനായുള്ള നീക്കങ്ങളും സംഘടന നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തുകയായിരുന്നു ഇന്റർ സർവ്വീസസ് ഇന്റലിജൻസിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് നിജ്ജാറിനെ കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ചില ഉലച്ചിലുകളുണ്ട്. ഇതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഐഎസ്ഐ ആണെന്ന റിപ്പോർട്ടിന് പിന്നിൽ ഇന്ത്യയാണെന്നാണ് കാനഡയുടെ വിമർശനം.
Discussion about this post